രത്തന്‍ ടാറ്റയ്ക്ക് 85ന്റെ 'ചെറുപ്പം'; ടാറ്റയെ ഉയരങ്ങളിലേക്ക് നയിച്ച വ്യവസായിയെ അറിയാം

ടാറ്റയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനും വ്യവസായിയുമായ രത്തന്‍ ടാറ്റയ്ക്ക് 85ന്റെ കരുത്ത്
രത്തന്‍ ടാറ്റ/പിടിഐ
രത്തന്‍ ടാറ്റ/പിടിഐ

ന്യൂഡല്‍ഹി: ടാറ്റയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനും വ്യവസായിയുമായ രത്തന്‍ ടാറ്റയ്ക്ക് 85ന്റെ കരുത്ത്. രത്തന്‍ ടാറ്റയുടെ ജന്മദിനത്തില്‍ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്.

ടാറ്റാ ഗ്രൂപ്പ് സ്ഥാപിച്ച ജംഷഡ്ജി ടാറ്റയുടെ കൊച്ചുമകനാണ് രത്തന്‍ ടാറ്റ.  1937ല്‍ നേവല്‍ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി മുംബൈയിലാണ് ജനനം. 1962ല്‍ അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ക്കിട്ടെക്ചറില്‍ ബിഎസ്‌സി ബിരുദം. 1975ല്‍ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി.

1962ലാണ് ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നത്.അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.1971ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഡയറക്ടറായി. 1991ലാണ് ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ ഏറ്റെടുക്കുന്നത്.

രാജ്യത്ത് ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കുന്ന സമയത്താണ് രത്തന്‍ ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തുന്നത്. ടാറ്റാ ഗ്രൂപ്പിനെ പുനഃസംഘടിപ്പിക്കാന്‍ തുടക്കമിട്ടതാണ് രത്തന്‍ ടാറ്റയുടെ ആദ്യ ചുവടുവെയ്പ്. ടാറ്റയുടെ ജനകീയ കാറുകളായ നാനോയും ടാറ്റ ഇന്‍ഡികയും അവതരിപ്പിച്ചത് രത്തന്‍ ടാറ്റ നേതൃപദവിയില്‍ ഇരിക്കുമ്പോഴാണ്. 

ടെറ്റ്‌ലിയെ ടാറ്റാ ടീയും ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റാ മോട്ടേഴ്‌സും കോറസിനെ ടാറ്റാ സ്റ്റീലും ഏറ്റെടുത്തത് രത്തന്‍ ടാറ്റയുടെ നേതൃശേഷിയുടെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്. ഹുരുണ്‍ ഇന്ത്യയുടെ  കോടീശ്വരന്മാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ 421-ാം സ്ഥാനത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com