ഡോളറിനെതിരെ 80ലേക്ക്; രൂപ സര്‍വകാല താഴ്ചയില്‍

ഡോളറിനെതിരെ തുടര്‍ച്ചയായി മൂല്യത്തകര്‍ച്ച നേരിടുന്ന രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡോളറിനെതിരെ തുടര്‍ച്ചയായി മൂല്യത്തകര്‍ച്ച നേരിടുന്ന രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍. വിനിമയത്തിനിടെ 79.38 നിലവാരത്തില്‍ എത്തിയാണ് രൂപ താഴ്ചയില്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തിയത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കുന്നത്. ജൂണില്‍ വ്യാപാര കമ്മി റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതും രൂപയെ ബാധിച്ചു. 

ഇന്ന് 79.04 എന്ന നിരക്കിലാണ് രൂപയുടെ വിനിമം ആരംഭിച്ചത്. ഇന്നലെ ഡോളറിനെതിരെ 78.95 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വരുംദിവസങ്ങളില്‍ തന്നെ ഒരു ഡോളറിന് 80 രൂപ കൊടുക്കേണ്ട സ്ഥിതി വന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com