മൈക്രോഫിനാന്‍സ് വായ്പയ്ക്ക് കൊള്ളപ്പലിശ വേണ്ട; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക് 

തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മുഴുവന്‍ തുകയുടെയും പിഴപ്പലിശ ഈടാക്കരുത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മൈക്രോഫിനാന്‍സ് വായ്പയ്ക്ക് തോന്നുംപടി കൊള്ളപ്പലിശ ഈടാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മൈക്രോഫിനാന്‍സ് വായ്പകളുടെ ഫീസും മറ്റു ചെലവുകളും മുന്‍കൂട്ടിത്തന്നെ വ്യക്തമാക്കിയിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്നതാണ് മൈക്രോഫിനാന്‍സ് വായ്പ.

മൈക്രോഫിനാന്‍സ് വായ്പകളുടെ പരമാവധി പലിശ നിരക്ക്, പ്രൊസസിങ് ചെലവുകള്‍ തുടങ്ങിയ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം. വായ്പകള്‍ക്ക് കൊള്ളപ്പലിശ ഈടാക്കുന്നത് അനുവദിക്കാനാവില്ല. മൈക്രോഫിനാന്‍സ് വായ്പകള്‍ ആര്‍ബിഐയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

പലിശയ്ക്കു പുറമേ വായ്പയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന ചെലവ് ഏതൊക്കെയെന്നു വ്യക്തമാക്കണം. ഇതിന്റെ പരമാവധി നിരക്കു മുന്‍കൂട്ടി നിശ്ചയിച്ച് അറിയിക്കണം. ഇതിനപ്പുറമുള്ള തുക ഈടാക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. 

തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മുഴുവന്‍ തുകയുടെയും പിഴപ്പലിശ ഈടാക്കരുത്. തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്കു മാത്രമേ പിഴപ്പലിശ ബാധകമാവൂവെന്നും ആര്‍ബിഐ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com