എട്ട് ദിവസത്തിനുള്ളില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളം; പെട്രോള്‍ ഡീസല്‍വില നാളെയും കൂടും 

പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂടും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂടും. എട്ടുദിവസത്തിനുള്ളലില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളമാണ്.

കഴിഞ്ഞ ദിവസവും എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നു. മാർച്ച് 22, 23, 25,27 തീയതികളിലാണ് ഇതിന് മുമ്പ് എണ്ണവില കൂട്ടിയത്.

137 ദിവസത്തിന് ശേഷം മാർച്ച് 22നാണ് എണ്ണകമ്പനികൾ ഇന്ധനവില വീണ്ടും വർധിപ്പിച്ചത്. വരും ദിവസങ്ങളിലും നഷ്ടം നികത്താൻ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 നവംബറിനും 2022 മാർച്ചിനും ഇടയിൽ ഇന്ധനവില വർധിപ്പിക്കാത്തതിനാൽ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ് പ്രവചിച്ചിരുന്നു.

ക്രൂഡോയിലിന്റെ വിലയിൽ നേരിയ വർധന അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com