മാരുതി സ്വിഫ്റ്റ്
മാരുതി സ്വിഫ്റ്റ്

മാരുതിക്ക് മറ്റൊരു നാഴികക്കല്ല്, രണ്ടര കോടി വാഹനങ്ങള്‍ നിര്‍മ്മിച്ച ആദ്യ കമ്പനി 

ഉല്‍പ്പാദനരംഗത്ത് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

ന്യൂഡല്‍ഹി: ഉല്‍പ്പാദനരംഗത്ത് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ എണ്ണം രണ്ടര കോടിയായി. ഇന്ത്യയില്‍ യാത്രാ വാഹനങ്ങളുടെ സെഗ്മെന്റില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി.

1983ലാണ് മാരുതി സുസുക്കി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗുഡ്ഗാവിലാണ് ( ഇപ്പോള്‍ ഗുരുഗ്രാം) ആദ്യ ഫാക്ടറി നിര്‍മ്മിച്ചത്. നിലവില്‍ ഗുരുഗ്രാമിന് പുറമേ ഹരിയാനയിലെ തന്നെ മനേസറിലും കമ്പനിക്ക് ഉല്‍പ്പാദന യൂണിറ്റ് ഉണ്ട്. 15ലക്ഷമാണ് കമ്പനിയുടെ വാര്‍ഷിക ശേഷി.

മാരുതി 800 മോഡല്‍ അവതരിപ്പിച്ചാണ് മാരുതി സുസുക്കി ഇന്ത്യയില്‍ കാലുറപ്പിച്ചത്. നിലവില്‍ 16 മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ഏകദേശം നൂറ് രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഹരിയാനയില്‍ തന്നെ മറ്റൊരു ഫാക്ടറി കമ്പനി നിര്‍മ്മിച്ചുവരികയാണ്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്ന ലക്ഷ്യംവെച്ച് ഉല്‍പ്പാദനം കൂട്ടാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com