കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ വായ്പ എവിടെനിന്ന്?; മൂന്ന് പൊതുമേഖല ബാങ്കുകളുടെ സ്‌കീമുകള്‍

പ്രോസസിങ് ഫീസ്, വായ്പ യോഗ്യത, ഈട് തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ബാങ്കിന്റെയും വായ്പ വ്യത്യാസപ്പെട്ടിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ എടുക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. വിദേശത്തും ഇന്ത്യയിലും പഠിക്കുന്നതിനായി വരുന്ന ചെലവ് കണ്ടെത്തുന്നതിനായി വായ്പ ആവശ്യപ്പെട്ട് ബാങ്കുകളെയാണ് വിദ്യാര്‍ഥികള്‍ കൂടുതലായി സമീപിക്കുന്നത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളെല്ലാം തന്നെ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നുണ്ട്. വ്യത്യസ്ത രീതിയിലുള്ള വായ്പകളാണ് അനുവദിക്കുന്നത് എന്നത് കൊണ്ട് തന്നെ ചെലവ്  അടക്കമുള്ള വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ഉചിതമായതാണ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കാറ്.

പ്രോസസിങ് ഫീസ്, വായ്പ യോഗ്യത, ഈട് തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ബാങ്കിന്റെയും വായ്പ വ്യത്യാസപ്പെട്ടിരിക്കും. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലോണ്‍ സ്‌കീം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം. 

7.95 ശതമാനം പലിശയില്‍ തുടങ്ങുന്നതാണ് എസ്ബിഐയുടെ വിദ്യാഭ്യാസ വായ്പ. പരമാവധി 11.15 ശതമാനം വരെയാണ് എസ്ബിഐ പലിശ ചുമത്തുന്നത്. പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ വായ്പാനിരക്ക് വ്യത്യാസപ്പെട്ടിരിക്കും. 

8.45 ശതമാനം മുതല്‍ 10.75 ശതമാനം വരെ പലിശയാണ് ബാങ്ക് ഓഫ് ബറോഡ വിദ്യാഭ്യാസ വായ്പയ്ക്ക് ചുമത്തുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റേതിന് വ്യത്യാസമുണ്ട്. 8.65 ശതമാനം മുതല്‍ 11.40 ശതമാനം വരെയാണ് പലിശനിരക്കായി ചുമത്തുന്നത്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പാനിരക്കില്‍ മാറ്റം ഉണ്ടാകും. ചിലര്‍ക്ക് കുറഞ്ഞ നിരക്കായ 8.65 ശതമാനമാകും പലിശനിരക്കായി ചുമത്തുക. മറ്റു ചിലര്‍ക്ക് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി പലിശനിരക്ക് ചുമത്തിയെന്നും വരാം.

എസ്ബിഐ പരാമവധി 50 ലക്ഷം രൂപ വരെയാണ് വിദ്യാഭ്യാസ വായ്പയായി അനുവദിക്കുന്നത്. 20 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പ്രോസസിങ് ഫീസ് ഇല്ല. 20ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 10000 രൂപയാണ് പ്രോസസിങ് ഫീസ്. 7.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് ആവശ്യമില്ല. 

ബാങ്ക് ഓഫ് ബറോഡയില്‍ ഒന്നേകാല്‍ കോടിയാണ് പരമാവധി വായ്പാപ്പരിധി. 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇല്ല. അതിന് മുകളില്‍ ഒരു ശതമാനം. പരമാവധി പതിനായിരം രൂപ വരെയാണ് പ്രോസസിങ് ഫീസായി ഈടാക്കുക. നാലുലക്ഷം വരെയുള്ള വായ്പയ്ക്ക് ഈട് വേണ്ടതില്ല. നാലുലക്ഷം മുതല്‍ ഏഴരലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടി വേണം. ഇതിന് മുകളിലുള്ള വായ്പയ്ക്ക് ഈട് വേണം.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് പരിധിയില്ല. പ്രോസസിങ് ഫീസായി ഒരു ശതമാനമാണ് ഈടാക്കുക. 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് വേണ്ട. ഇതിന് മുകളില്‍ ഈട് നല്‍കിയാല്‍ മാത്രമേ വായ്പ അനുവദിക്കൂ. ( ഡേറ്റ- പൈസ ബസാര്‍ ഡോട്ട് കോം)

പൊതുമേഖല ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയ്ക്കുള്ള ശരാശരി പലിശ തുടങ്ങുന്നത് 7.95 ശതമാനത്തിലാണ്. സ്വകാര്യ ബാങ്കില്‍ ഇത് 9.5 ശതമാനമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com