മെറ്റ പിരിച്ചുവിടുന്നത് 11,000 പേരെ; പ്രതിസന്ധി രൂക്ഷമെന്ന് സക്കര്‍ബര്‍ഗ്

13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റ, തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ടെക്‌നോളജി വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്. 

'മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. ടീമിന്റെ വലിപ്പം പതിമൂന്നു ശതമാനം കുറയ്ക്കാനും കഴിവുള്ള 11,000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചു'മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. 

ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്ത ശേഷം, ട്വിറ്ററിലും വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ നടന്നിരുന്നു. മില്ല്യണ്‍ കണക്കിന് ഡോളര്‍ പ്രതിദിന നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് മസ്‌ക് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 2,200കോടി രൂപയുടെ നഷ്ടമാണ് ട്വിറ്ററിന് ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com