'കോണ്‍ടാക്ട് കാര്‍ഡ്', എളുപ്പം അഡ്രസ് ബുക്കിലേക്ക് ചേര്‍ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. കോണ്‍ടാക്ട് നമ്പര്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചര്‍.

നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് വാട്‌സ് ആപ്പ് അറിയിക്കുന്നത്. കോണ്‍ടാക്ട് കാര്‍ഡ് എന്ന പേരിലാണ് ഫീച്ചര്‍. കോണ്‍ടാക്ട് നമ്പര്‍ ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ അഡ്രസ് ബുക്കിലേക്ക് സേവ് ചെയ്യാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ വിന്‍ഡോസ്  2.2247.2.0 അപ്‌ഡേറ്റിനായി വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് സ്‌റ്റോര്‍ വഴിയാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. മറ്റു ബീറ്റാ ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ ഇത് ലഭ്യമാക്കും. വാട്‌സ്ആപ്പ് വെബില്‍ കോള്‍ ഹിസ്റ്ററി ട്രേസിങ്ങ് ആണ് സമാനമായ നിലയിലുള്ള വാട്‌സ് ആപ്പിന്റെ മറ്റൊരു പുതിയ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com