രാജ്യത്ത് ഡിജിറ്റല്‍ രൂപ ഉടന്‍; ആശയം വിശദീകരിച്ച് റിസര്‍വ് ബാങ്ക് 

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ അല്ലെങ്കില്‍ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ അല്ലെങ്കില്‍ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ആശയ കുറിപ്പില്‍ വ്യക്തമാക്കുന്നു.ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ഇ-രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആര്‍ബിഐ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നുണ്ട്.

ഇത്തരം പരീക്ഷണങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ വ്യാപ്തി വികസിക്കുകയാണെങ്കില്‍ ഇ-രൂപയുടെ പ്രത്യേക സവിശേഷതകളെയും നേട്ടങ്ങളെയും കുറിച്ച് ആര്‍ബിഐ ഇടയ്ക്കിടെ ആശയവിനിമയം നടത്തുന്നത് തുടരുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു.ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവര്‍ത്തനം, ഡിജിറ്റല്‍ രൂപയുടെ ഡിസൈന്‍ എന്നിവയെക്കുറിച്ച് ആശയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബാങ്കിങ് സംവിധാനം, ധനകാര്യ നയം, സാമ്പത്തിക സ്ഥിരത എന്നിവയെ ഡിജിറ്റല്‍ കറന്‍സി എങ്ങനെ സ്വാധീനിക്കുമെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com