ആദ്യ ദിനം പതിനായിരം ബുക്കിങ്, ഹിറ്റായി ടിയാഗോ ഇവി; 10,000 പേര്‍ക്കു കൂടി പ്രാരംഭ വില

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയാണ് ടാറ്റ ടിയാഗോ എത്തുന്നത്
ടിയാഗോ ഇവി/ image credit ടാറ്റ മോട്ടോഴ്‌സ്‌
ടിയാഗോ ഇവി/ image credit ടാറ്റ മോട്ടോഴ്‌സ്‌

ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ ഇവി ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം വന്നത് 10,000 ഓര്‍ഡറുകള്‍. വന്‍ പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10,000 ഉപഭോക്താക്കള്‍ക്കുകൂടി അനുവദിക്കുമെന്ന ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയാണ് ടാറ്റ ടിയാഗോ എത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ബുക്കിങ് തുടങ്ങിയത്. 

21000 രൂപ നല്‍കി ടാറ്റ ഡീലര്‍ഷിപ്പ് വഴിയോ www.tiago.ev.tatamotors.com എന്ന വൈബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക എന്നാണ് ടാറ്റ അറിയിക്കുന്നത്. 

നേരത്തെ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും 10000 ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.  രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഷോറൂമുകളില്‍ ഈ മാസം തന്നെ പ്രദര്‍ശന വാഹനങ്ങളെത്തും. 

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 8.49 ലക്ഷത്തില്‍ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com