മുത്തൂറ്റ് 60 കോടി, ചിറ്റിലപ്പിള്ളി 40 കോടി; ജീവകാരുണ്യത്തില്‍ 115 കോടിയുമായി അജിത് ഐസക് ഒന്നാമത്‌

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സംരംഭകരില്‍ ക്വെസ് കോര്‍പ് സ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അജിത് ഐസക് ഒന്നാമത്
അജിത് ഐസക്,IMAGE CREDIT: Quess Corp
അജിത് ഐസക്,IMAGE CREDIT: Quess Corp

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സംരംഭകരില്‍ ക്വെസ് കോര്‍പ് സ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അജിത് ഐസക് ഒന്നാമത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2021ല്‍ 115 കോടി രൂപയാണ് സംഭാവന ചെയ്തത്. ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ദേശീയ തലത്തില്‍ 12-ാം സ്ഥാനത്താണ് അജിത് ഐസക്. 

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാര്‍ ഒന്നാമനായുള്ള ഹുറൂണ്‍ ഇന്ത്യയുടെ പരോപകാരികളായ സംരംഭകരുടെ പട്ടികയില്‍ ആദ്യമായാണ് അജിത് ഐസക് ഉള്‍പ്പെടുന്നത്.  ദേശീയതലത്തില്‍ 2021 ല്‍ 3219 കോടി രൂപയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ശിവ് നാടാര്‍ മാറ്റിവച്ചത്.

ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും കുടുംബവും 90 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി മലയാളികളില്‍ രണ്ടാമതെത്തി. ദേശീയ പട്ടികയില്‍ 16-ാം സ്ഥാനത്താണ് അദ്ദേഹം.

മുത്തൂറ്റ് ഫിന്‍ കുടുംബവും ചിറ്റിലപ്പിള്ളി കുടുംബവും ഇത്തവണയും പട്ടികയില്‍ മുന്നില്‍ തന്നെ. മുത്തൂറ്റ് കുടുംബവും ചിറ്റിലപ്പിള്ളി കുടുംബവും ദേശീയ പട്ടികയില്‍ 20, 23 സ്ഥാനങ്ങളിലെത്തി. ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റും കുടുംബവും എന്നിവര്‍ ചേര്‍ന്നാണ് 60കോടി രൂപ സംഭാവന ചെയ്തിട്ടുള്ളത്.ചിറ്റിലപ്പിള്ളി കുടുംബം 40 കോടി രൂപയാണ് 2021 ല്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്. 

2020 ല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 22 കോടി രൂപ നല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കുടുംബം 2021 ല്‍ 40 കോടി രൂപയാണ് സംഭാവനകള്‍ക്കായി മാറ്റിവച്ചത്. ഇന്‍ഫോസീസ് സഹസ്ഥാപകനായ എസ് ഡി ഷിബുലാലും കുടുംബവും 35 കോടിരൂപയാണ് 2021 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയത്. ഏറ്റവും മുന്നിലുള്ള മലയാളികളില്‍ അഞ്ചാംസ്ഥാനത്താണ് ഷിബുലാലും കുടുംബവും എത്തിയത്.

10 കോടി രൂപയുമായി ജോയ് ആലുക്കാസും കുടുംബവും, ഏഴ് കോടി രൂപയുമായി മണപ്പുറം ഫിനാന്‍സ് മേധാവി വി പി നന്ദകുമാറും കുടുംബവും ആറ് കോടി രൂപയുമായി കെഫ് ഹോള്‍ഡിംഗ്‌സ് മേധാവികളായ ഷബാന ഫൈസലും ഫൈസല്‍ ഇ കൊട്ടിക്കോളനും ഹുറൂണ്‍ ലിസ്റ്റില്‍ മുന്നിലെത്തിയ മലയാളികളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com