ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക, മാസങ്ങള്‍ക്കകം ഈ സിസ്റ്റങ്ങളില്‍ സേവനം കിട്ടില്ല; ഗൂഗിള്‍ 

അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിന്‍ഡോസ്7, 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കുള്ള സേവനം ഉപേക്ഷിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിന്‍ഡോസ്7, 8.1 ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കുള്ള സേവനം ഉപേക്ഷിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന ക്രോം 110 വേര്‍ഷന്‍ ആയിരിക്കും വിന്‍ഡോസ്7, 8.1 ഉപകരണങ്ങളെ പിന്തുണയ്ക്കുന്ന അവസാന വെബ് ബ്രൗസര്‍. 

ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ഉപകരണം അപ്‌ഡേറ്റ് ചെയ്ത് പുതിയ വിന്‍ഡോസ് വേര്‍ഷനിലേക്ക് മാറണം. അടുത്ത വര്‍ഷം ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ മൈക്രോ സോഫ്റ്റ് പിന്‍വലിക്കും. അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ സുരക്ഷ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

2009ലാണ് പ്രമുഖ ടെക് കമ്പനിയായ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് ഏഴ് അവതരിപ്പിച്ചത്. 2020ല്‍ തന്നെ വിന്‍ഡോസ് ഏഴിനുള്ള മുഖ്യധാര സപ്പോര്‍ട്ട് ഗൂഗിള്‍ അവസാനിപ്പിച്ചിരുന്നു. വിന്‍ഡോസ് 7 ഇഎസ് യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ടും ഗൂഗിള്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം 10 കോടിയില്‍പ്പരം പേഴ്‌സണ്‍ കമ്പ്യൂട്ടറുകളാണ് വിന്‍ഡോസില്‍ പ്രവര്‍ത്തിച്ചത്.

അണ്‍സപ്പോര്‍ട്ടഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കാലഹരണപ്പെട്ട ബ്രൗസര്‍ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കള്‍ സുരക്ഷാഭീഷണി നേരിടുകയാണ്. അതേസമയം ക്രോം 110 തുടര്‍ന്നും സേവനം നല്‍കും. എന്നാല്‍ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചറുകളോ, സുരക്ഷാ പാളിച്ചകള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളോ ലഭിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com