ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മെസ്സേജ് ചെയ്യാം, ഓട്ടോ ഡിലീറ്റ് ഓള്‍ ചാറ്റ്‌സ്; നിരവധി ഫീച്ചറുകളുമായി ടെലിഗ്രാം

ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യല്‍മീഡിയ ആയ ടെലിഗ്രാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യല്‍മീഡിയ ആയ ടെലിഗ്രാം. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം സാധ്യമാക്കുന്ന നോ സിം സൈന്‍അപ്പ് ഫീച്ചറാണ് ടെലിഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, ഗ്രൂപ്പ് ഫോറങ്ങളിലും ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം നടത്താന്‍ പുതിയ ഫീച്ചര്‍ വഴി സാധിക്കുമെന്ന് കമ്പനി അറിയിച്ചു.  സിംകാര്‍ഡ് ഇല്ലാതെ  തന്നെ ടെലിഗ്രാം അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താവിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ബ്ലോക്ക് ചെയ്ന്‍ അനോണിമസ് നമ്പറുകള്‍ ഉപയോഗിച്ച് ഉപയോക്താവിന് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമേ മറ്റു ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയം മുന്‍കൂട്ടി സെറ്റ് ചെയ്ത് വച്ച് സന്ദേശങ്ങള്‍ സ്വമേധയാ തന്നെ ഡിലീറ്റ് ചെയ്ത് കളയാന്‍ സഹായിക്കുന്ന ഓട്ടോ ഡിലീറ്റ് ഓള്‍ ചാറ്റ്‌സ് ഫീച്ചറാണ് ഇതില്‍ ഒന്ന്. ഫോണ്‍ നമ്പര്‍ കാണിക്കാതെ തന്നെ ക്യൂആര്‍ കോഡ് വഴി ആളുകളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന താത്കാലിക ക്യൂആര്‍ കോഡ് സംവിധാനമാണ് മറ്റൊന്ന്. പ്രത്യേക വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സഹായിക്കുന്ന ടോപ്പിക്‌സ് 2.0 ഫീച്ചറാണ് ടെലിഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com