ഇപ്പം മാറിയാൽ അധിക ഡാറ്റ; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 09:01 PM  |  

Last Updated: 08th January 2022 09:01 PM  |   A+A-   |  

BSNL SERVICE

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ താരിഫ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കളെ ആകർഷിക്കാൻ ഓഫറുമായി ബിഎസ്എൻഎൽ. മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണെങ്കിൽ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നൽകുന്നതാണ് ബിഎസ്എൻഎൽ ഓഫർ. ഈ മാസം 15 വരെയാണ് ഓഫർ. 

സൗജന്യ ഡാറ്റയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൗജന്യ 5ജിബി ഡാറ്റ 30 ദിവസത്തേക്കോ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി വരെയോ ആയിരിക്കുമെന്ന് ബിഎസ്എൻഎൽ ട്വിറ്ററിൽ കുറിച്ചു.

ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഓപ്പറേറ്റർമാരിൽ നിന്ന് മാറാനും സോഷ്യൽ മീഡിയയിൽ അവരുടെ മൈഗ്രേഷൻ കാരണം പങ്കിടാനും ബിഎസ്എൻഎൽ ആവശ്യപ്പെടുന്നുണ്ട്. അധിക ആനുകൂല്യം ലഭിക്കുന്നതിന് ഉപയോക്താക്കൾ ട്വിറ്ററിലും ഫേസ്ബുക്കിലും #SwitchToBSNL എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും ബിഎസ്എൻഎല്ലിലേക്ക് മാറിയതിന്റെ തെളിവ് അയയ്ക്കുകയും വേണം. ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബിഎസ്എൻഎൽ ടാഗ് ചെയ്യുകയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഓപ്പറേറ്ററെ പിന്തുടരുകയും വേണം.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) വഴി ഉപയോക്താക്കൾ ബിഎസ്എൻഎല്ലിൽ എത്തുകയും അതിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കിടേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പർ സഹിതം 9457086024 എന്ന നമ്പറിൽ വാട്സാപ്പ് വഴി സ്‌ക്രീൻഷോട്ട് അയക്കാം.