ഗോ ഫസ്റ്റ് കൊച്ചി - അബുദാബി സര്‍വീസ് 28 മുതല്‍

ഗോ ഫസ്റ്റ് കൊച്ചിയില്‍നിന്നു അബുദാബിയിലേക്ക് സര്‍വീസ് തുടങ്ങുന്നു. ജൂണ്‍ 28 മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസ് നടത്തുമെന്ന് കമ്പനി
സിയാല്‍, ഫയല്‍ ചിത്രം
സിയാല്‍, ഫയല്‍ ചിത്രം

കൊച്ചി: ഗോ ഫസ്റ്റ് കൊച്ചിയില്‍നിന്നു അബുദാബിയിലേക്ക് സര്‍വീസ് തുടങ്ങുന്നു. ജൂണ്‍ 28 മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. 

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും കൊച്ചി - അബുദാബി സര്‍വീസ്. ആദ്യ സര്‍വീസ് 28ന് കൊച്ചിയില്‍നിന്ന് രാത്രി 8.05ന് ആണ്. 10.40ന് അബുദാബിയില്‍ എത്തും. തിരിച്ച് 11.40നാണ് യാത്ര. പുലര്‍ച്ചെ 5.10ന് കൊച്ചിയില്‍ എത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ കമ്പനിക്കു പദ്ധതിയുണ്ടെന്ന് ഗോഫസ്റ്റ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com