കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍; പുതുതലമുറ അക്കൗണ്ടുകളുമായി എസ്ബിഐ, വിശദാംശങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 06:13 PM  |  

Last Updated: 02nd September 2022 06:13 PM  |   A+A-   |  

SBI

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സമ്പാദ്യശീലം ചെറുപ്പത്തിലെ ശീലിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ കുട്ടികള്‍ക്കായി രണ്ടു തരത്തിലുള്ള സേവിങ്‌സ് അക്കൗണ്ടുകളാണ് അവതരിപ്പിച്ചത്. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല എന്നതാണ് ഈ അക്കൗണ്ടുകളുടെ പ്രത്യേകത. പത്തുലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പെഹ്ല കദം, പെഹ്ലി ഉഡാന്‍ എന്നി രണ്ടു അക്കൗണ്ടുകളാണ് കുട്ടികള്‍ക്കായി എസ്ബിഐ കൊണ്ടുവന്നത്. മറ്റു അക്കൗണ്ടുകള്‍ പോലെ തന്നെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെ പുതുതല മുറ സേവനങ്ങള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു.

പെഹ്ല കദം:

പ്രത്യേക ചെക്ക് ബുക്ക് അനുവദിക്കും. പത്തു ലീഫാണ് ഇതില്‍ ഉണ്ടാവുക. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കാണ് ചെക്ക് ബുക്ക് അനുവദിക്കുക. കുട്ടിയുടെ ചിത്രം പതിച്ച ഡെബിറ്റ് കാര്‍ഡാണ് നല്‍കുന്നത്. 5000 രൂപയാണ് ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്ന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. മൊബൈല്‍ ബാങ്കിങ്ങില്‍ 2000 രൂപയാണ് പരമാവധി ഇടപാട് പരിധി. മാതാപിതാക്കളുമായി ചേര്‍ന്ന് ജോയിന്റായും അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 18 വയസില്‍ താഴെയുള്ള ഏതുപ്രായത്തിലുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം.

പെഹ്ലി ഉഡാന്‍

കുട്ടിയുടെ ഫോട്ടോ പതിപ്പിച്ച എടിഎം കാര്‍ഡാണ് അനുവദിക്കുക. ഒരു ദിവസം പിന്‍വലിക്കുന്നതിനുള്ള പരിധി 5000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. മൊബൈല്‍ ബാങ്കിങ് ഇടപാട് പരിധി 2000 രൂപയാണ്. ബില്ല് പേയ്‌മെന്റ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഈ അക്കൗണ്ട്് ഉപയോഗിച്ച് നടത്താം. പത്തിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ ചേരാന്‍ സാധിക്കുക. കുട്ടിയുടെ പേരിലാണ് അക്കൗണ്ട് തുറക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലൈംഗിക ചൂഷണം പ്രോത്സാഹിപ്പിച്ചു'; 45,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ നിരോധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ