ഓട്ടോമാറ്റിക്കായി ഗ്യാലറിയില്‍ സേവ് ആകില്ല; വരുന്നു ലോക്ക് ചാറ്റ് ഫീച്ചര്‍, വിശദാംശങ്ങള്‍ 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്  വാട്‌സ്ആപ്പ് പ്രധാനമായി ഫീച്ചറുകള്‍ കൊണ്ടുവരുന്നത്. ഇതിന്റെ തുടര്‍ച്ചയായി പുതിയ ഒരു ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരില്‍ നിന്ന് ചാറ്റ് മറച്ചുവെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരാനാണ് ആലോചന.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് 2.23.8.2 അപ്ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ വേര്‍ഷനിലാണ് ഈ സവിശേഷത കണ്ടെത്തിയത്. ഭാവിയില്‍ ഈ സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫോണിന്റെ പാസ്‌കോഡ്, ഫിംഗര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം വരാന്‍ പോകുന്നത്. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിച്ചേക്കും. സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത് വഴി സ്വകാര്യത സംരക്ഷിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. പിന്നീട് ഈ ചാറ്റുകള്‍ ലഭ്യമാകണമെങ്കില്‍ പാസ് കോഡോ ഫിംഗര്‍ പ്രിന്റോ ആവശ്യമായി വരും. മീഡിയ ഫയലുകളായ ഫോട്ടോകളും വീഡിയോകളും ലോക്ക് ചാറ്റിന്റെ ഭാഗമാക്കിയാല്‍ ഓട്ടോമാറ്റിക്കായി ഗ്യാലറിയില്‍ സേവ് ആകില്ല എന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com