ട്വിറ്ററിന്റെ 'കിളി' പോയി, ലോഗോ മാറ്റി; 'ഡോഗി മീം'; കാരണമിത്

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ലോഗോ മാറ്റി
'ഡോഗി മീം' പുതിയ ലോഗോ, ട്വിറ്റര്‍
'ഡോഗി മീം' പുതിയ ലോഗോ, ട്വിറ്റര്‍

ന്യൂയോര്‍ക്ക്:   പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള 'doge meme' ആണ് പുതിയ ലോഗോ. 

ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ഇഷ്ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഗ് കോയിന്‍.  ഇതിലെ ഡോ​ഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഷിബു ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ.

ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈല്‍ ആപ്പില്‍ മാറ്റം വരുത്തിയിട്ടില്ല. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഗ് കോയിനിന്റെ ലോഗോയായി മാറിയത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത്. ഇതില്‍ ചിലത് വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം അടക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ലോഗോ മാറ്റം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com