ഗൂഗിള്‍ സെര്‍ച്ചിലും എഐ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ

​ഗൂ​ഗിളിലും ചാറ്റ് ജിപിടിക്ക് സമാനമായ എഐ ടെക്‌നോളജി വരുന്നുവെന്ന് പ്രഖ്യാപിച്ച് ​ഗു​ഗിളിൾ സിഇഒ സുന്ദർ പിച്ചെ 
സുന്ദർ പിച്ചെ/ഫയൽ ചിത്രം
സുന്ദർ പിച്ചെ/ഫയൽ ചിത്രം

ചോദിക്കുന്ന ചോദ്യങ്ങൾക്ക് മനുഷ്യനെ പോലെ പ്രതികരിക്കുന്ന എഐ സംവിധാനമാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി. വളരെ കുറഞ്ഞ സമയം കൊണ്ട് ടെക്ക് ലോകത്ത് വലിയ ചലനം ഉണ്ടാക്കാൻ ചാറ്റ് ജിപിടിക്ക് കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ സേർച്ച് എഞ്ചിനായ ​ഗൂ​ഗിളിലും ചാറ്റ് ജിപിടി പോലുള്ള എഐ ടെക്‌നോളജി ഉൾപ്പെടുത്താൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. 

മൈക്രോസോഫ്‌റ്റ് ചാറ്റ് ജിപിടിയെ അതിന്റെ സേർച്ച് എഞ്ചിനായ ബിങ്ങിൽ സംയോജിപ്പിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കമെന്നാണ് സൂചന. ചാറ്റ് ജിപിടിക്ക് സമാനമായി ​ഗൂഗിളിൽ 'ബാർഡ്' എന്ന് ‌സംവിധാനം അവതരിപ്പിച്ചിരുന്നു. എന്നാൽ ചാറ്റ് ജിപിടി പോലെ അത്ര ജനപ്രീതി ബാർഡിന് സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. വിപണിയിലുള്ള മറ്റ് രണ്ട് എഐ മോഡലുകളെക്കാൾ വിശ്വാസ്യത കുറവാണ് ബാർഡിനെന്ന് വിദ​ഗ്‍ധർ കണ്ടെത്തിയിരുന്നു. ​ഇതിന് കൂടുതൽ കൃത്യതയും പ്രതികരണശേഷിയുള്ളതുമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ​ഗൂ​ഗിൾ. 

​ഗൂ​ഗിൾ സേർച്ച് എഞ്ചിനിൽ എഐ സംവിധാനം സംയോചിക്കുന്നതിലൂടെ വിവിധ തരം സേർച്ച് ചോദ്യങ്ങളോട് ​ഗൂ​ഗിളിന് മികച്ച രീതിൽ പ്രതികരിക്കാൻ കഴിയുമെന്നും സുന്ദർ പിച്ചെ പറഞ്ഞു. അതേസമയം ചാറ്റ് ജിപിടി ​ഗൂ​ഗിളിന് ഭീഷണിയോകുമോ എന്ന ചോദ്യത്തെ അദ്ദേഹം നിഷേധിച്ചു. സേർച്ച് എഞ്ചിനിലെ പ്രതികരണശേഷി മെച്ചപ്പെടുത്താൻ കമ്പനി സാങ്കേതികവിദ്യ ഉപയോഗിക്കും. ആളുകൾക്ക് ചാറ്റ് ജിപിടിയുമായി എങ്ങനെ ഇടപെടാൻ കഴിയുന്നുവോ അതുപോലെ തന്നെ ​ഗൂ​ഗിളിനോട് ചോദ്യങ്ങൾ ചോദിക്കാനും ഇടപഴകാനും കഴിയും. നിലവിൽ ​ഗൂ​ഗിളിനോട് ഒരു ചോദ്യം ചോ​ദിച്ചാൽ നിങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് ലിങ്കുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം, എന്നാൽ ആഴത്തിലുള്ള ആവശ്യകതയോ അറിവോ കാണുന്നില്ല. അവിടെയാണ് എഐ ചിപ്പുകൾ സഹായകമാവുക.

അതേസമയം  മൈക്രോസോഫ്റ്റിന്റെ ചാറ്റ് ജിപിടി പകർത്തിയാണ് ​ഗൂ​ഗിൾ ബാർഡ് വികസിപ്പിച്ചതെന്ന വാദം ​ഗൂ​ഗിൾ നിഷേധിച്ചു.  ഗൂഗിളിന്റെ ബ്രെയിൻ എഐ ഗ്രൂപ്പിലെ സോഫ്റ്റ്‌വെയർ എൻജിനീയർമാരും ഡീപ്മൈൻഡിലെ വിദഗ്ധരും ചേർന്ന് പ്രവർത്തിച്ചാണ് ബാർഡ് വികസിപ്പിച്ചെടുത്തത്. ഷെയർജിപിടി, ചാറ്റ്ജിപിടി എന്നിവയിൽ നിന്നുള്ള ഒരു ഡേറ്റയും ബാർഡിന് പരിശീലനം നൽകാൻ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിൾ വക്താവ് അറിയിച്ചു. ബാർഡ് വൈകാതെ പൊതു ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. 

ബാർഡിലേക്കുള്ള ആദ്യഘട്ട ആക്‌സസ് യുഎസിലും യുകെയിലും ആരംഭിച്ചിട്ടുണ്ട്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റ്‌ബോട്ട് എന്നിവ പോലെ ബാർഡും വലിയ ഒരു ഭാഷാ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാവിയിൽ പുതിയതും കൂടുതൽ ശേഷിയുള്ളതുമായ എഐ മോഡലുകൾ ഉപയോഗിച്ച് ബാർഡ് അപ്‌ഡേറ്റ് ചെയ്യുമെന്നും ഗൂഗിൾ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com