ചാറ്റ് ജിപിടിയെ വെട്ടാന്‍ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ചാറ്റ് ജിപിടിക്കു ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്/ഫയല്‍
ഇലോണ്‍ മസ്‌ക്/ഫയല്‍

വാഷിങ്ടണ്‍: ചാറ്റ് ജിപിടിക്കു ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖപരിപാടിയില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

പരമാവധി വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്ന എഐ പ്ലാറ്റ്‌ഫോം ആയിരിക്കും ട്രൂത്ത് ജിപിടിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. പ്രപഞ്ചത്തിന്റെ സ്വഭാവത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ അത് ഉപകരിക്കും. 

വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്നില്ലെങ്കില്‍ എഐ അപകടകാരിയാവും. തെറ്റായ വിമാന ഡിസൈനേക്കാള്‍ അപകടകരമായിരിക്കും അത്. സംസ്‌കാരങ്ങളെത്തന്നെ നശിപ്പിക്കാന്‍ അതിനു ശേഷിയുണ്ടാവുമെന്ന് മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com