ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് മെസേജിലെ 'സീക്രട്ട്' അറിയാൻ താത്പര്യമുണ്ടോ?, ചില പൊടിക്കൈകൾ 

ഡേറ്റ പതിവായി ബാക്ക് അപ്പ് ചെയ്യുകയോ മുൻപത്തെ ബാക്ക് അപ്പിൽ നിന്ന് മെസേജുകൾ വീണ്ടെടുക്കുകയോ ചെയ്താൽ ഡിലീറ്റ് ചെയ്ത മെസേജുകൾ വായിക്കാൻ സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂട്ടുകാരോ വേണ്ടപ്പെട്ടവരോ നമ്മൾ കാണുന്നതിന് മുൻപ് ഷെയർ ചെയ്ത മെസേജ് ഡിലീറ്റ് ചെയ്താൽ, സന്ദേശത്തിനകത്തെ ഉള്ളടക്കം എന്തായിരുന്നു എന്ന് അറിയാൻ ഭൂരിഭാഗം ആളുകൾക്കും ആകാംക്ഷ തോന്നാറുണ്ട്. ചില സമയങ്ങളിൽ മെസേജ് വായിക്കുന്നതിന് സമയം കിട്ടുന്നതിന് മുൻപ് തന്നെ അയച്ചയാൾ മെസേജ് ഡിലീറ്റ് ചെയ്‌തെന്ന് വരാം. ഇങ്ങനെ വരുമ്പോഴാണ് അയച്ചത് എന്ത് എന്ന് അറിയാൻ ആകാംക്ഷ തോന്നുന്നത്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്ത സന്ദേശത്തിലെ ഉള്ളടക്കം അറിയാൻ വഴികളുണ്ട്.

ഡേറ്റ പതിവായി ബാക്ക് അപ്പ് ചെയ്യുകയോ മുൻപത്തെ ബാക്ക് അപ്പിൽ നിന്ന് മെസേജുകൾ വീണ്ടെടുക്കുകയോ ചെയ്താൽ ഡിലീറ്റ് ചെയ്ത മെസേജുകൾ വായിക്കാൻ സാധിക്കും. ഇതിനായി വാട്‌സ്ആപ്പ് സെറ്റിംഗ്‌സിൽ കയറി ചാറ്റ്‌സ് തെരഞ്ഞെടുക്കണം. ചാറ്റിൽ ചാറ്റ്‌സ് ബാക്ക് അപ്പ് എടുത്ത് അതിലെ മുൻപത്തെ ബാക്ക് അപ്പ് പരിശോധിച്ചാൽ ഡിലീറ്റ് ആയ മെസേജുകൾ കാണാൻ സാധിക്കും. ആപ്പ് ഡിലീറ്റ് ചെയ്യേണ്ടതായി വരുന്നതും പുതുതായി ലോഗിൻ ചെയ്യേണ്ടതായി വരുന്നതും ഈ രീതി ബുദ്ധിമുട്ടേറിയതാക്കുന്നു.

ആൻഡ്രോയിഡ് 11 ഫോണുകളിൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കാൻ സാധിക്കും. സെറ്റിങ്‌സിൽ പോയി ആപ്പ് ആന്റ് നോട്ടിഫിക്കേഷൻ ടാപ്പ് ചെയ്യുക. നോട്ടിഫിക്കേഷൻ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. നോട്ടിഫിക്കേഷൻ ഹിസ്റ്ററി ടാപ്പ് ചെയ്ത് കഴിഞ്ഞാൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി ഓൺ ആക്കി വെയ്ക്കാൻ സംവിധാനമുണ്ട്. 

ഒരിക്കൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി ഓൺ ആണെങ്കിൽ മെസേജുകൾ ഡിലീറ്റ് ചെയ്താലും മെസേജിന്റെ നോട്ടിഫിക്കേഷൻ കാണാൻ സാധിക്കും. ഇതിന് പുറമേ ഓൺലൈനിൽ ലഭ്യമായ തേർഡ് പാർട്ടി ഡേറ്റ റിക്കവറി ആപ്പുകൾ വഴിയും ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കാൻ സാധിക്കും. എന്നാൽ ഇത്തരം ആപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. ചിലത് ഡേറ്റ ചോർത്തിയെന്ന് വരാം. സൈബർ ആക്രമണത്തിന് ഇത് കാരണമായെന്ന് വരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com