വികാരങ്ങളും ആശയങ്ങളും എളുപ്പം പ്രകടിപ്പിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് 

ഉപഭോക്താക്കളുടെ  സൗകര്യാർത്ഥം തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഉപഭോക്താക്കളുടെ  സൗകര്യാർത്ഥം തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മെസേജ് അയക്കുന്ന സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അനിമേറ്റഡ് ഇമോജീസ് എന്ന ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.

അടുത്ത അപ്ഡേറ്റായി വാട്സ്ആപ്പ് ഡെസ്ക് ടോപ്പിന്റെ പുതിയ ബീറ്റ വേർഷൻ വികസിപ്പിക്കുന്നതിനിടെയാണ് പുതിയ ഫീച്ചർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ഫീച്ചർ യാഥാർഥ്യമായാൽ ചാറ്റിൽ അനിമേറ്റഡ് ഇമോജികൾ സ്വാഭാവികമായി പ്രത്യക്ഷപ്പെടും. ചിഹ്നങ്ങൾ, നിലവിലുള്ള ഇമോജികൾ എന്നിവ പോലെയാണ് ഇവ ലഭ്യമാവുക. അനിമേറ്റഡ് ഇമോജികളിലൂടെ ആശയങ്ങളും വികാരങ്ങളും എളുപ്പം പ്രകടിപ്പിക്കാനും ആശയവിനിമയം നടത്താനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

അടുത്തിടെ, ഉപയോക്താവിന്റെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മൂന്ന് ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്. അക്കൗണ്ട് പ്രൊട്ടക്ട്, ഡിവൈസ് വെരിഫിക്കേഷൻ, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്സ് എന്നിവയാണ് പുതിയ ഫീച്ചറുകൾ. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com