ടോള്‍ ബൂത്തില്‍ അര മിനിറ്റില്‍ താഴെ, സഞ്ചരിച്ച ദൂരത്തിനു മാത്രം തുക; പുതിയ സംവിധാനം ഉടനെന്ന് കേന്ദ്രം

ദേശീയ പാതയിലേക്കു പ്രവേശിക്കുമ്പോള്‍ കാമറ നമ്പര്‍പ്ലേറ്റ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. എത്ര കിലോമീറ്റര്‍ ആണോ സഞ്ചരിച്ചത് അതിനുള്ള ടോള്‍ മാത്രം അക്കൗണ്ടില്‍നിന്ന് ഈടാക്കും
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടോള്‍ നല്‍കുന്നതിന് ബൂത്തുകളില്‍ അര മിനിറ്റില്‍ താഴെ മാത്രം ചെലവഴിക്കേണ്ട സംവിധാനത്തിലേക്ക് രാജ്യം ഉടന്‍ തന്നെ മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ പാതയിലൂടെ സഞ്ചരിച്ച ദൂരത്തിനു മാത്രം ടോള്‍ നല്‍കുന്ന സംവിധാനവും നിലവില്‍ വരുമെന്ന് ഹൈവേ സഹമന്ത്രി വികെ സിങ് പറഞ്ഞു. 

പുതിയ സംവിധാനത്തിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ രാജ്യത്തുടനീളം നടപ്പാക്കും. യാത്രാ സമയം കുറച്ച് കാര്യക്ഷമത ഉറപ്പാക്കുന്നതാവും പുതിയ സംവിധാനം. ഫാസ്ടാഗ് നടപ്പാക്കിയതിലൂടെ ടോള്‍ പ്ലാസകളിലെ വെയ്റ്റിങ്  47 സെക്കന്‍ഡ് ആയി കുറയ്ക്കാനായി. ഇത് അര മിനിറ്റില്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഉപഗ്രഹ സാങ്കേതിക വിദ്യയും കാമറയും ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ഡല്‍ഹി - മീററ്റ് എക്‌സ്പ്രസ് വേയില്‍ ഇതിന്റെ പരീക്ഷണം നടന്നുവരികയാണ്. ദേശീയ പാതയിലേക്കു പ്രവേശിക്കുമ്പോള്‍ കാമറ നമ്പര്‍പ്ലേറ്റ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. എത്ര കിലോമീറ്റര്‍ ആണോ സഞ്ചരിച്ചത് അതിനുള്ള ടോള്‍ മാത്രം അക്കൗണ്ടില്‍നിന്ന് ഈടാക്കും- മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com