ഇന്ത്യ 'ഓവര്‍വെയ്റ്റ്'; റേറ്റിങ് ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി, ചൈനയെ തരംതാഴ്ത്തി 

ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഭാവിയില്‍ ഇന്ത്യന്‍  സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. ഓവര്‍വെയ്റ്റ് എന്ന സ്ഥാനത്തേയ്ക്കാണ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചൈനയുടെ റേറ്റിങ് താഴ്ത്തി.

ഇന്ത്യയില്‍ നടപ്പാക്കുന്ന പരിഷ്‌കരണ നടപടികള്‍ അടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് പുതുക്കി നിശ്ചയിച്ചത്. പരിഷ്‌കരണ നടപടികളുടെ ഫലമായി മൂലധന ചെലവ് ഉയര്‍ന്നതും ലാഭം വര്‍ധിച്ചതും ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്താനുള്ള കാരണങ്ങളായി മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കും എന്നതാണ് ഓവര്‍വെയ്റ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ത്യ 6.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അനുമാനം. വിവിധ സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചൈനയുടെ റേറ്റിങ് താഴ്ത്തി. ഇക്വല്‍വെയ്റ്റ് ആയാണ് താഴ്ത്തിയത്. സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാനായി ചൈനീസ് സര്‍ക്കാര്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നേട്ടം ഉണ്ടാക്കാന്‍ പര്യാപ്തമല്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com