2025 ഓടേ പത്ത്‌ ഇലക്ട്രിക് വാഹനങ്ങള്‍, അടുത്ത വര്‍ഷം നാലു പുതിയ എസ്‌യുവികള്‍; വിപണി സജീവമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ്‌

എസ് യുവി സെഗ്മെന്റില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ നാലു പുതിയ കാറുകള്‍ അവതരിപ്പിച്ച് വിപണി സജീവമാക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്
പഞ്ച്,image credit: tata motors
പഞ്ച്,image credit: tata motors

ന്യൂഡല്‍ഹി: ഭാവിയില്‍ റോഡ് നിറയെ ഇലക്രിക് വാഹനങ്ങള്‍ കാണുന്ന കാഴ്ച വിദൂരമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് മുന്നില്‍ കണ്ട് ഇലക്ട്രിക് സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. ഇലക്ട്രിക് വാഹന രംഗത്ത് ഇതിനോടകം തന്നെ ചുവടുറപ്പിച്ച പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്‌ രണ്ടുവര്‍ഷത്തിനകം പത്തു ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഹാരിയറും സിയറയും ഉള്‍പ്പെടെയാണിത്.

എസ് യുവി സെഗ്മെന്റില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ നാലു പുതിയ കാറുകള്‍ അവതരിപ്പിച്ച് വിപണി സജീവമാക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ടാറ്റ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പായ നെക്‌സോണ്‍ ഫെയ്‌സ് ലിഫ്റ്റ്, ഹാരിയര്‍ ഫെയ്‌സ് ലിഫ്റ്റ്, പഞ്ച് ഇവി, കര്‍വ് ഇവി എന്നിവയാണ് പുറത്തിറക്കാന്‍ പോകുന്ന മോഡലുകള്‍. നെക്‌സോണ്‍ ഫെയ്‌സ് ലിഫ്റ്റ് ചിലപ്പോള്‍ ഈ വര്‍ഷം അവസാനം തന്നെ വിപണിയിലെത്തിയേക്കും.

ഇന്റേണല്‍ കമ്പഷന്‍ എഞ്ചിന്‍ (ICE) മോഡലുകളും ഇലക്ട്രിക് വാഹനങ്ങളും (EV) ഇതില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു.ഉടനെത്തന്നെ നെക്സോണിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പ് ലോഞ്ച് ചെയ്യും. തുടര്‍ന്ന് ഈ വര്‍ഷം അവസാനം ഹാരിയര്‍ ലോഞ്ച് ചെയ്യും. അതിനു ശേഷം പഞ്ച് EV, തുടര്‍ന്ന് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ പുതിയ ഉല്‍പ്പന്നമായ കര്‍വ് EV എന്നിവ പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടേഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അടുത്തിടെ പറഞ്ഞത്.

2023 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഉത്സവ സീസണിന് തൊട്ടുമുമ്പ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനെ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് പദ്ധതി. അപ്‌ഡേറ്റ് ചെയ്ത നെക്‌സോണ്‍ EVയും ടാറ്റ ഉടന്‍ പുറത്തിറക്കും. 2023 അവസാനത്തോടെ തന്നെ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അതിന്റെ EV പതിപ്പ് പിന്നീട് എത്തും. 2024 ല്‍ ഓള്‍ ഇലക്ട്രിക് പഞ്ചിലൂടെ ആ വര്‍ഷത്തെ പുതിയ EV വില്‍പ്പനയ്ക്ക് തുടക്കമിടും. തുടര്‍ന്ന് പുതിയ കര്‍വ് EVയും അവതരിപ്പിക്കാനാണ് പദ്ധതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com