ഇനി ഗ്രൂപ്പില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പ് ചാറ്റുകളില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത് യാഥാര്‍ഥ്യമായാല്‍ വരാനിരിക്കുന്ന ഗ്രൂപ്പ് കോളിനെ കുറിച്ച് ഗ്രൂപ്പിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ശ്രമം. ഷെഡ്യൂള്‍ കോള്‍ എന്ന ഫീച്ചര്‍ ടാപ്പ് ചെയ്ത് ഉപയോക്താാവിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിക്കുക. 

ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും. കൂടാതെ വീഡിയോ കോളാണോ വോയ്‌സ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ സാധിക്കും. കോളിന് പതിനഞ്ച് മിനിറ്റ് മുന്‍പ് ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങളെ അറിയിക്കുന്നവിധമാണ് ക്രമീകരണം. 

നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com