ഇനി ചെലവ് കുറഞ്ഞ വായ്പ അതിവേഗം; പുതിയ പ്ലാറ്റ്‌ഫോമുമായി റിസര്‍വ് ബാങ്ക്, നാളെ മുതല്‍ പ്രവര്‍ത്തനം 

വായ്പ നല്‍കുന്നത് സുഗമമാക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമുമായി റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വായ്പ നല്‍കുന്നത് സുഗമമാക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമുമായി റിസര്‍വ് ബാങ്ക്. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് വായ്പ ദാതാവിനെ കൂടുതല്‍ ബോധവത്കരിച്ച് തടസ്സങ്ങളില്ലാതെ ക്രെഡിറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് പബ്ലിക്ക് ടെക് പ്ലാറ്റ്‌ഫോമുമായാണ് റിസര്‍വ് ബാങ്ക് രംഗത്തുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ ഉപ സ്ഥാപനമായ റിസര്‍വ് ബാങ്ക് ഇനോവെഷന്‍ ഹബ്ബാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.

ചെലവ് കുറച്ച് അതിവേഗം വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ പദ്ധതി. ഇത് വായ്പയുമായി ബന്ധപ്പെട്ട് വിവര ദാതാക്കള്‍ക്കും വായ്പ സ്വീകരിക്കുന്നവര്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. വായ്പാ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം എന്‍ഡു- ടു- എന്‍ഡു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് രൂപം നല്‍കുന്നത്. തുടക്കത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ അടക്കമുള്ളവയ്ക്കാണ് മുന്‍ഗണന നല്‍കുക. 1.60 ലക്ഷം രൂപ വരെയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളെയാണ് പരിഗണിക്കുക. കൂടാതെ ക്ഷീരോത്പാദക മേഖലയിലെ വായ്പകള്‍, എംഎസ്എംഇ വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഭവനവായ്പകള്‍ എന്നിവയ്ക്കും മുന്‍തൂക്കം നല്‍കുമെന്നും ആര്‍ബിഐ അറിയിച്ചു. 

ഇവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യം കൈമാറുക.ആധാര്‍ ഇ- കെവൈസി, പാന്‍ വാലിഡേഷന്‍, ആധാര്‍ ഇ- സൈനിങ്, തുടങ്ങി വിവിധ സേവനങ്ങളും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com