ഇനി കോഡ് ഭാഷയിലെ സങ്കീര്‍ണത ഒഴിവാകും; മെച്ചപ്പെട്ട ആശയവിനിമത്തിന് ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂളുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ആശയവിനിമയം കൂടുതല്‍ സുഗമമാക്കാന്‍ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഡ് ബ്ലോക്ക്, ക്വാട്ട് തുടങ്ങിയ ഫീച്ചറുകള്‍ അടങ്ങിയതായിരിക്കും ടെക്‌സറ്റ് ഫോര്‍മാറ്റിക് ടൂള്‍. കോഡിലെ വരികള്‍ പങ്കുവെയ്ക്കാനും വായിക്കാനും എളുപ്പം കഴിയുന്ന തരത്തിലുള്ളതാണ് കോഡ് ബ്ലോക്ക് ഫീച്ചര്‍. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദവിന്യാസം ഒരുക്കുന്നതാണ് പുതിയ സംവിധാനം. സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാര്‍, പ്രോഗ്രാം ഡവലപ്പര്‍മാര്‍ തുടങ്ങി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. 

ഇത്തരക്കാര്‍ കോഡ് സ്‌നിപ്പെറ്റ് വഴിയാണ് സാധാരണനിലയില്‍ ആശയവിനിമയം നടത്താറ്. ഒരു കോഡ് സ്നിപ്പെറ്റ് എന്നത് വീണ്ടും ഉപയോഗിക്കാവുന്ന ഒരു കോഡാണ്. ഭാവിയില്‍ പുനരുപയോഗിക്കാവുന്ന നല്ല കോഡിന്റെ ട്രാക്ക് സൂക്ഷിക്കാന്‍ അത്തരം കോഡ് ബ്ലോക്കുകള്‍ സംരക്ഷിക്കുന്നതാണ് പതിവാണ്. കോഡുകളിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ കോഡ് ബ്ലോക്ക് ഫീച്ചര്‍ വഴി സാധിക്കും.

ഒരു ചാറ്റിലെ നിര്‍ദ്ദിഷ്ട സന്ദേശങ്ങളിലേക്ക് തിരികെ റഫര്‍ ചെയ്യുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ക്വാട്ട് ഫീച്ചര്‍ ആണ് മറ്റൊന്ന്. ഒരു പ്രത്യേക ടെക്സ്റ്റ് വിഭാഗത്തെ ഹൈലൈറ്റ് ചെയ്യാനും റഫറന്‍സ് ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാണ് ഈ പുതിയ സംവിധാനം. സംഭാഷണങ്ങളിലെ വിവരങ്ങള്‍ കാര്യക്ഷമമായി ശേഖരിക്കുന്നതിന് 
ഇനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ടെക്‌സറ്റ് ഫോര്‍മാറ്റിക് ടൂളിലെ മൂന്നാമത്തെ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com