പ്രോജക്ടിന്റെ സമ്പൂര്‍ണ വിവരം വിരല്‍ത്തുമ്പില്‍; റിയല്‍ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യൂആര്‍ കോഡ് നിര്‍ബന്ധം 

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തില്‍ വിശദാംശങ്ങളടങ്ങിയ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തില്‍ വിശദാംശങ്ങളടങ്ങിയ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കി  കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ- റെറ) ഉത്തരവിറക്കി.സെപ്തംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തില്‍ കെ-റെറ രജിസ്‌ട്രേഷന്‍ നമ്പര്‍, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്കവിധം ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. പത്ര- ഇലക്ട്രോണിക് മാധ്യമങ്ങള്‍, ബ്രോഷറുകള്‍, ഹോര്‍ഡിങ്ങുകള്‍, സാമൂഹിക മാധ്യമങ്ങള്‍, ഡെവലപ്പര്‍  വെബ്‌സൈറ്റ്, ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഇത് നിര്‍ബന്ധമാണ്. കെ- റെറ പോര്‍ട്ടലിലുള്ള പ്രൊമോട്ടേഴ്‌സ് ഡാഷ്‌ബോര്‍ഡില്‍നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കെ- റെറയുടെ വെബ്‌സൈറ്റിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിന്റെ വിവരങ്ങള്‍ കാണാം. രജിസ്‌ട്രേഷന്‍ നമ്പര്‍, സാമ്പത്തികം, നിര്‍മാണ പുരോഗതി, അംഗീകൃത പ്ലാനുകള്‍ തുടങ്ങി പ്രോജക്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വരെ ഇതില്‍പ്പെടും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് കെ- റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍  www.rera.kerala.gov.in ല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com