പുതിയ അംഗങ്ങള്‍ക്ക് ഇനി പഴയ സന്ദേശങ്ങള്‍ കാണാം; ഹിസ്റ്ററി ഷെയറിങ് ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്ന ഫീച്ചറാണ് ഹിസ്റ്ററി ഷെയറിങ് ഫീച്ചര്‍.

ഗ്രൂപ്പിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയതായി ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത സന്ദേശങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. ഗ്രൂപ്പില്‍ അംഗമാകുന്നതിന് തൊട്ടുമുന്‍പുള്ള 24 മണിക്കൂര്‍ വരെയുള്ള സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ഷെയര്‍ ചെയ്യുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രം ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുക.

പുതിയ ഫീച്ചര്‍ വരുന്നതോടെ, ഗ്രൂപ്പില്‍ അംഗമാകുന്ന പുതിയ ആളുകള്‍ക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത സന്ദേശങ്ങള്‍ അറിയാന്‍ സാധിക്കും. പുതിയ അപ്‌ഡേറ്റായി ഉടന്‍ തന്നെ ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com