ഓഡിയോ- വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പുതിയ പരിഷ്‌കാരം 

ലോഗോയും പേരും മാറ്റിയതിന് പിന്നാലെ എക്‌സില്‍ കൂടുതല്‍ പരിഷ്‌കരണം പ്രഖ്യാപിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം/ ഫയൽ
ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം/ ഫയൽ

ന്യൂഡല്‍ഹി: ലോഗോയും പേരും മാറ്റിയതിന് പിന്നാലെ മൈക്രോ ബ്ലോ​ഗിങ് പ്ലാറ്റ്ഫോമായ എക്‌സില്‍ കൂടുതല്‍ പരിഷ്‌കരണം പ്രഖ്യാപിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. എക്‌സില്‍ വൈകാതെ തന്നെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് പരിഷ്‌കാരം വരുന്നത്.

പുതിയ പരിഷ്‌കാരം വരുമ്പോള്‍ ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ ഫോണ്‍ ചെയ്യാന്‍ കഴിയുമെന്ന് മസ്‌ക് പറയുന്നു. യൂസര്‍ നെയിമിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമായിരിക്കും എക്‌സില്‍ ഒരുക്കാന്‍ പോകുന്നത് എന്നാണ് പ്രാഥമിക നിഗമനം.  എന്നാല്‍ എന്നാണ് ഈ ഫീച്ചറുകള്‍ നിലവില്‍ വരിക എന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നും മസ്‌ക് വ്യക്തമാക്കിയില്ല.

സുരക്ഷയുടെ ഭാഗമായി പ്രീമിയം വരിക്കാര്‍ക്ക് മാത്രമായി ഫീച്ചറുകള്‍ പരിമിതപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ തത്സമയമുള്ള ആശയവിനിമയത്തിന് സ്‌പേസസ് എന്ന പേരില്‍ എക്‌സില്‍ സംവിധാനമുണ്ട്. എന്നാല്‍ ഓരോരുത്തരുമായി ആശയവിനിമയം നടത്താന്‍ ഇതിന് പരിമിതികളുണ്ട്. കൂട്ടമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌പേസസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com