നിങ്ങള്‍ക്ക് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഉണ്ടോ?, ഡീമാറ്റ് അക്കൗണ്ട് ഉടമയാണോ?; ഉടന്‍ ഇക്കാര്യം ചെയ്യുക!; ഫണ്ട് മരവിപ്പിച്ചേക്കാം 

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട് നോമിനേഷന്‍ വ്യവസ്ഥ പാലിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഇതിനകം നിക്ഷേപകര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലായെങ്കില്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് അടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 

ഡിസംബര്‍ 31നകം മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരും ഡീമാറ്റ് അക്കൗണ്ട് ഉടമകളും നോമിനിയുടെ പേര് നല്‍കണം. അല്ലെങ്കില്‍ നോമിനേഷനില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് രേഖാമൂലം അറിയിക്കേണ്ടതാണ്. സമയപരിധിക്കുള്ളില്‍ വ്യവസ്ഥ പാലിച്ചില്ലായെങ്കില്‍ ഡീമാറ്റ് അക്കൗണ്ടുകളും ഫോളിയോകളും മരവിപ്പിക്കുന്ന സാഹചര്യം വരെ നിക്ഷേപകര്‍ നേരിടേണ്ടി വന്നേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വിപണിയെ നിയന്ത്രിക്കുന്ന സെബിയാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. മാര്‍ച്ചിലാണ് സെബി വ്യവസ്ഥ കൊണ്ടുവന്നത്. തുടക്കത്തില്‍ മാര്‍ച്ച് 31നകം നിക്ഷേപകര്‍  ഈ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് സമയപരിധി നീട്ടുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com