പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്റ്റാറ്റസ്: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ് 

ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാമിലും പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലേക്ക് പങ്കിടുന്നതിന് സമാനമായാണ് പുതിയ അപ്‌ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും വാട്ട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍
കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.  നിലവില്‍, ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നത് ഇപ്പോള്‍ പറയാനാകില്ല. 

ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. എല്ലാ മെറ്റാ ആപ്ലിക്കേഷനുകളിലും ക്രോസ്-പ്ലാറ്റ്‌ഫോം അനുയോജ്യതയെക്കുറിച്ചുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കാഴ്ചപ്പാടിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ ഫീച്ചര്‍. 

റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആപ്പില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കും. ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്റ്റോറി അപ്ലോഡ് ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് നിലവില്‍ ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ഉണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച്, വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ഒറ്റ ടാപ്പില്‍ ഒരേസമയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.

നിലവില്‍, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഫേസ്ബുക്ക് സ്റ്റോറികളിലേക്ക് നേരിട്ട് പങ്കിടാന്‍ മെസഞ്ചര്‍ ഉപയോക്താക്കളെ വാട്‌സ്ആപ്പ് അനുവദിക്കുന്നുണ്ട്.  ഈ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേസമയം പങ്കിടാനുള്ള ഓപ്ഷന്‍ ഉടന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com