ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ അധിഷ്ഠിത ജെസിബി; പ്രതീക്ഷയോടെ ഇന്ത്യ- വീഡിയോ 

ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ അധിഷ്ഠിത ജെസിബിയുടെ ഉദ്ഘാടനം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു
ഹൈ‍ഡ്രജൻ അധിഷ്ഠിത ജെസിബിയുടെ ഉ​ദ്ഘാടനം നിർവഹിക്കുന്നു, ട്വിറ്റർ
ഹൈ‍ഡ്രജൻ അധിഷ്ഠിത ജെസിബിയുടെ ഉ​ദ്ഘാടനം നിർവഹിക്കുന്നു, ട്വിറ്റർ

ന്യൂഡല്‍ഹി: നിര്‍മ്മാണ രംഗത്തും ഇനി ഹൈഡ്രജന് 'റോള്‍'. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ അധിഷ്ഠിത ജെസിബിയുടെ ഉദ്ഘാടനം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ലക്ഷങ്ങള്‍ വില വരുന്ന ഹൈഡ്രജന്‍ അധിഷ്ഠിത ജെസിബി ബാക്ക് ഹോ ലോഡറാണ് കമ്പനി അവതരിപ്പിച്ചത്.

നിര്‍മ്മാണ രംഗത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ജെസിബി രൂപം നല്‍കിയ 1000 കോടിയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന മെഷീന്‍ കമ്പനി വികസിപ്പിച്ചത്. ജെസിബിയില്‍ ഹെഡ്രജന്‍ നിറയ്ക്കുന്നതിന് മൊബൈല്‍ ഹൈഡ്രജന്‍ റീഫില്ലിങ് യൂണിറ്റും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകമാണ്.

ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മെഷീന് സമാനമായി കരുത്തും ടോര്‍ക്യൂവും കാര്യക്ഷമതയും ഉള്ളതാണ് ഹൈഡ്രജന്‍ അധിഷ്ഠിത ജെസിബി എന്ന് കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഹൈഡ്രജന്‍ അധിഷ്ഠിത ജെസിബിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ പൂര്‍ണമായി തടയുന്ന ഈ സാങ്കേതികവിദ്യ പരിസ്ഥിതിക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജന്‍ എന്നും കേന്ദ്രമന്ത്രി കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com