40 വര്‍ഷത്തെ ചരിത്രം; മാരുതി ബ്രാന്‍ഡ് സെന്ററില്‍ ഇനി ഒരു വെളുത്ത 800 കാണും 

1983 ഡിസംബര്‍ 14 ല്‍ പുറത്തിറക്കിയ എം800 മോഡലിന് ജനങ്ങളുടെ കാറെന്ന വിളിപ്പേരാണ് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്
മാരുതി 800 /എക്‌സ്
മാരുതി 800 /എക്‌സ്

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാരുതി സുസുക്കി ഇന്ത്യ ആസ്ഥാനത്തെ ബ്രാന്‍ഡ് സെന്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുത്തന്‍ വാഹനങ്ങള്‍ക്കൊപ്പം 40 വര്‍ഷം പഴക്കമുള്ള വെളുത്ത മാരുതി 800ഉം . ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രം സൃഷ്ടിച്ച എം800 ന്റെ മോഡലിലെ ഇന്ത്യയിലെ ആദ്യത്തെ കാറാണിത്. 

1983 ഡിസംബര്‍ 14 ല്‍ പുറത്തിറക്കിയ എം800 മോഡലിന് ജനങ്ങളുടെ കാറെന്ന വിളിപ്പേരാണ് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസഡര്‍ , പ്രീമിയര്‍ പത്മിനി എന്നിവയാണ് മാരുതിയോട് മത്സരിക്കാന്‍ അന്നുണ്ടായിരുന്നത്.

1983 ല്‍ മാരുതിയുടെ ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയായ ഹര്‍പാല്‍ സിങ്ങിന് ആദ്യത്തെ കാര്‍ നല്‍കിയത് മുതല്‍ 1986-87 കാലഘട്ടത്തില്‍ ഒരു ലക്ഷം കാറുകളാണ് കമ്പനി പുറത്തിറക്കിയത്. അന്ന് വിപണിയില്‍ ലഭ്യമായിരുന്ന മറ്റ് കാറുകളെ അപേക്ഷിച്ച് സുസുക്കിയുടെ മികച്ച സാങ്കേതിക വിദ്യയോടെ എം800 ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടി. 

1992-93 ല്‍ 5 ലക്ഷം കാറുകളുടെ ഉത്പാദിപ്പിച്ചതോടെ കമ്പനി റെക്കോര്‍ഡ് കുറിച്ചു. പിന്നീട് 1996-97ല്‍ ഇത് 10 ലക്ഷം യൂണിറ്റായി ഇരട്ടിയാക്കി 1999-2000ല്‍ 15 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു.  എം800 ഉല്‍പ്പാദനം 2002-03-ല്‍ 20 ലക്ഷം യൂണിറ്റും 2005-06-ല്‍ 25 ലക്ഷം യൂണിറ്റും കടന്നു. ടാറ്റ നാനോ പോലെയുള്ള കാറുകള്‍ ഇറക്കി വെല്ലുവിളിക്കാന്‍ ശ്രമിച്ചിട്ടും മാരുതി 800 'ജനങ്ങളുടെ കാര്‍' എന്ന നിലയില്‍ കളം നിറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com