ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം; ഇന്‍സ്റ്റഗ്രാമിന് പുതിയ അപ്‌ഡേറ്റ്

ഉപയോക്താക്കള്‍ക്ക് അല്‍പനേരം കൊണ്ട് തന്നെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ പശ്ചാത്തലം മാറ്റാം
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം. ചിത്രങ്ങളുടെ ബാഗ്രൗണ്ട് മാറ്റാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. 'ബാക്ക്‌ഡ്രോപ്പ്' എന്ന എഐ ടൂളുപയോഗിക്കുന്നതിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകുകയെന്ന്  ഇന്‍സ്റ്റഗ്രാം എഐ ടീമിന്റെ തലവന്‍ അഹ്മദ് അല്‍ദാലെ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് അല്‍പനേരം കൊണ്ട് തന്നെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ പശ്ചാത്തലം മാറ്റാം. നിര്‍ദിഷ്ട ഐക്കണില്‍ ടാപ്പ് ചെയ്യുന്നതിലൂടെ  കുറച്ച് ബാഗ്രൗണ്ട് ചിത്രങ്ങള്‍ തെളിയും. ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് ബാഗ്രൗണ്ട് മാറ്റാവുന്നതാണ്. 

ഒരിക്കല്‍ നിങ്ങള്‍ ഇത് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ചിത്രത്തില്‍ സ്റ്റിക്കറുകള്‍ കാണാം. അതുകൊണ്ട് തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും ഇത് ഉപയോഗപ്പെടുത്താം. ഫീച്ചര്‍ നിലവില്‍ യുഎസില്‍ ലഭ്യമാണ്. എന്നാല്‍ മറ്റിടങ്ങളിലേക്ക് ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com