ഗൂഗിള്‍ പേ ഇടപാട് സുരക്ഷിതമാക്കണോ?, ഇതാ ചില ടിപ്പുകള്‍

ഗൂഗിള്‍ പേ അടക്കം വിവിധ പ്ലാറ്റ്‌ഫോമുകള്‍ യുപിഐ സേവനം നല്‍കുന്നുണ്ട്
ഗൂഗിള്‍ പേ , ഫയൽ
ഗൂഗിള്‍ പേ , ഫയൽ

നോട്ടായി പണം നല്‍കുന്നതിന് പകരം ഇന്ന് ഡിജിറ്റല്‍ ഇടപാടിനെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതിനായി ഫോണില്‍ യുപിഐ സേവനം പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. ഗൂഗിള്‍ പേ അടക്കം വിവിധ പ്ലാറ്റ്‌ഫോമുകള്‍ യുപിഐ സേവനം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആന്‍ഡ്രായിഡ് ഫോണില്‍ ഗൂഗിള്‍ പേ വഴിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് കൂടുതല്‍ സുരക്ഷിതമായി നിര്‍വഹിക്കാന്‍ ഉറപ്പാക്കേണ്ട ചിലകാര്യങ്ങള്‍ ചുവടെ:

1. ആപ്പ് ലോക്ക്:

ഗൂഗിള്‍ പേയില്‍ ബാങ്ക് അക്കൗണ്ട് സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ ആപ്പ് ലോക്ക് ഫീച്ചര്‍ സെറ്റ് ചെയ്ത് ഇടപാടുകള്‍ സുരക്ഷിതമാക്കാവുന്നതാണ്. തുടക്കത്തില്‍ ഇത് ചെയ്യാന്‍ മറന്നുപോയാലും പിന്നീടും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. 

2. ഗൂഗിള്‍ പിന്‍ അല്ലെങ്കില്‍ സ്‌ക്രീന്‍ ലോക്ക്:

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന ഫീച്ചറുകള്‍ ആണിവ. യുപിഐ പിന്നില്‍ നിന്നും ഫോണ്‍ അണ്‍ലോക്ക് പിന്നില്‍ നിന്നും വ്യത്യസ്തമാണ് ഗൂഗിള്‍ പിന്‍. ഗൂഗിള്‍ പിന്‍ ആക്ടീവ് ആണെങ്കില്‍ പിന്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മാത്രമേ ഇടപാടിനായി മുന്നോട്ടുപോകാന്‍ സാധിക്കൂ.

3. സുരക്ഷാ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്ന വിധം:

ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം ഫോട്ടോയില്‍ ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍

തുടര്‍ന്ന് സെറ്റിങ്ങ്‌സില്‍ പോയി പ്രൈവസി ആന്റ് സെക്യൂരിറ്റിയില്‍ കയറി സെക്യൂരിറ്റി തെരഞ്ഞെടുക്കുക

'യൂസ് സ്‌ക്രീന്‍ലോക്ക്' തെരഞ്ഞെടുത്ത് മുന്നോട്ടുപോകാം

അല്ലാത്തപക്ഷം ഗൂഗിള്‍ പിന്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്

4. ഗൂഗിള്‍ പിന്‍ മാറ്റുന്ന വിധം:

ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം ഫോട്ടോയില്‍ ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍

തുടര്‍ന്ന് സെറ്റിങ്ങ്‌സില്‍ പോയി പ്രൈവസി ആന്റ് സെക്യൂരിറ്റിയില്‍ കയറി സെക്യൂരിറ്റി തെരഞ്ഞെടുക്കുക

'യൂസ് ഗൂഗിള്‍ പിന്‍' തെരഞ്ഞെടുത്ത ശേഷം ഫോര്‍ഗോട്ട് പിന്‍ ടാപ്പ് ചെയ്ത് മുന്നോട്ടുപോകാം

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com