ഫ്രാൻസ്വാ ബെറ്റൻകോർട്ട് മെയേഴ്‌സ്/ഫെയ്സ്ബുക്ക്
ഫ്രാൻസ്വാ ബെറ്റൻകോർട്ട് മെയേഴ്‌സ്/ഫെയ്സ്ബുക്ക്

നൂറ് ബില്യണ്‍ ക്ലബില്‍ ഇടംപിടിച്ച ആദ്യ വനിത; ആരാണ് ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സ്?

ആഗോള സമ്പന്നരുടെ പട്ടികയില്‍ നൂറ് ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടംപിടിച്ച ആദ്യ വനിത എന്ന ഖ്യാതി  ഫ്രഞ്ച് ബിസിനസ് വനിതയായ ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന് സ്വന്തം

പാരീസ്: ആഗോള സമ്പന്നരുടെ പട്ടികയില്‍ നൂറ് ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടംപിടിച്ച ആദ്യ വനിത എന്ന ഖ്യാതി  ഫ്രഞ്ച് ബിസിനസ് വനിതയായ ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന് സ്വന്തം. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയായ ലോറിയലിന്റെ ഓഹരി വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ടിന്റെ ആസ്തിയും വര്‍ധിച്ചത്. ബ്ലൂംബര്‍ഗിന്റെ അതിസമ്പന്നരുടെ സൂചിക പ്രകാരം 10000 കോടി ഡോളറായായാണ് ഫ്രഞ്ച് ബിസിനസ് വനിതയുടെ സമ്പത്ത് വര്‍ധിച്ചത്. 

ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന്റെ മുത്തച്ഛനാണ് ലോറിയല്‍ കമ്പനി സ്ഥാപിച്ചത്.1998ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വില. ഓഹരി വിലയിലുണ്ടായ മുന്നേറ്റത്തെ തുടര്‍ന്ന് ആഗോള സമ്പന്നരുടെ പട്ടികയില്‍ 12-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് ബിസിനസ് വനിത. പ്രമുഖ മെക്‌സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിമ്മിന്റെ തൊട്ടുപിന്നിലാണ് മെയേഴ്‌സ്.

എന്നാല്‍ മറ്റൊരു ഫ്രഞ്ച് വ്യവസായിയായ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ മുന്നേറ്റത്തിന് മുന്നില്‍ ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന്റെ നേട്ടത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി. ആഡംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ ഫ്രഞ്ച് കമ്പനിയായ എല്‍വിഎംഎച്ചിന്റെ സ്ഥാപകനാണ് ബെര്‍ണാഡ് അര്‍നോള്‍ട്ട്. 17900 കോടി ഡോളര്‍ ആസ്തിയുമായി സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെര്‍ണാഡ്.

70കാരിയായ ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സ് ലോറിയലിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമാണ് വഹിക്കുന്നത്. ആഗോള തലത്തില്‍ 26800 കോടി ഡോളറിന്റെ ആസ്തിയാണ് കമ്പനിക്ക് ഉള്ളത്. ഇതില്‍ 35 ശതമാനം ഓഹരി പങ്കാളിത്തവുമായി മെയേഴ്‌സും കുടുംബവുമാണ് ഏറ്റവും വലിയ ഓഹരിയുടമകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com