ഓഡിയോ സന്ദേശങ്ങള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഓഡിയോ സന്ദേശങ്ങള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്ന ട്രാന്‍സ്്ക്രിപ്ഷന്‍ ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയ ഒന്നാണ്.

ഐഫോണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഓഡിയോ സന്ദേശത്തില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് ടെക്സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്നവിധമാണ് സംവിധാനം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇത് എന്ന് ലഭ്യമാക്കും എന്നതിനെ കുറിച്ച് വ്യക്തതയില്ല. 

വാട്‌സ്ആപ്പിന്റെ എതിരാളിയായ ടെലിഗ്രാമില്‍ നിലവില്‍ തന്നെ ഈ സേവനം ലഭ്യമാണ്. വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്നതാണ് ടെലിഗ്രാമിന്റെ ഫീച്ചര്‍. എന്നാല്‍ ടെലിഗ്രാം പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. എന്നാല്‍ വാട്‌സ്ആപ്പില്‍ എല്ലാവര്‍ക്കും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. 

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിന് ചില പരിമിതികള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഡിയോ മെസേജിലെ വാക്കുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരികയോ,ട്രാന്‍സ്‌ക്രിപ്ഷനായി സെറ്റ് ചെയ്തിരിക്കുന്ന ഭാഷകള്‍ക്ക് പുറമേ മറ്റു ഏതെങ്കിലും ഭാഷയിലാണ് ഓഡിയോ സന്ദേശമെങ്കിലോ, ഈ സേവനം പ്രയോജനപ്പെടണമെന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡിവൈസില്‍ തന്നെയാണ് എല്ലാ ട്രാന്‍സ്‌ക്രിപ്ഷനും നടക്കുന്നത് എന്നതിനാല്‍ സ്വകാര്യത സംരക്ഷിക്കാന്‍ കഴിയുന്നത് ഒരു നേട്ടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com