'ആധാര്‍ മിത്ര'; ചാറ്റ്‌ബോട്ടുമായി യുഐഡിഎഐയും, വിശദാംശങ്ങള്‍

ആധാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ചാറ്റ്‌ബോട്ടായ ആധാര്‍ മിത്ര യുഐഡിഎഐ അവതരിപ്പിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി:  ആധാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ചാറ്റ്‌ബോട്ടായ ആധാര്‍ മിത്ര യുഐഡിഎഐ അവതരിപ്പിച്ചു. എന്‍ റോള്‍മെന്റ് സ്റ്റാറ്റസ്, ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ്, എന്‍ റോള്‍മെന്റ് സെന്റര്‍ ലൊക്കേഷന്‍ അടക്കം വിവിധ വിവരങ്ങള്‍ ഉപയോക്താവിന് ഉടന്‍ തന്നെ ലഭിക്കാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഇതുവഴി സാധിക്കും.

യുഐഡിഎഐ നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡ് വഴിയാണ് ആധാര്‍ മിത്ര ചാറ്റബോട്ടുമായി ഉപയോക്താവ് ബന്ധപ്പെടേണ്ടത്. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയുംവിധമാണ് സംവിധാനം. കഴിഞ്ഞദിവസം ആധാര്‍ സേവനങ്ങള്‍ക്കായി പുതിയ ട്രോള്‍ ഫ്രീ നമ്പറും യുഐഡിഎഐ പുറത്തിറക്കിയിരുന്നു.

ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകള്‍ അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും ലഭ്യമാണ്.

1947 എന്ന നമ്പറിലേക്ക് വിളിച്ചോ എസ്എംഎസ് അയച്ചോ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്‍ റോള്‍മെന്റ് /  അപ്ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് അടക്കം യുഐഡിഎഐയുടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ട്വിറ്ററിലൂടെയാണ് യുഐഡിഎഐ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com