മെഴ്‌സിഡസ് -ബെന്‍സ് കാറുകളില്‍ 'സൂപ്പര്‍ കമ്പ്യൂട്ടറുകള്‍'; ഗൂഗിളുമായി കൈകോര്‍ക്കുന്നു

ഗൂഗിളുമായി സഹകരിച്ച് അത്യാധുനിക നാവിഗേഷന്‍ സംവിധാനം വികസിപ്പിക്കുമെന്ന് ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ്
സി ക്ലാസ് സെഡാന്‍, IMAGE CREDIT: Mercedes-Benz
സി ക്ലാസ് സെഡാന്‍, IMAGE CREDIT: Mercedes-Benz

ന്യൂഡല്‍ഹി: ഗൂഗിളുമായി സഹകരിച്ച് അത്യാധുനിക നാവിഗേഷന്‍ സംവിധാനം വികസിപ്പിക്കുമെന്ന് ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ്. പുതിയ എംബി.ഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനായാണ് ബ്രാന്‍ഡഡ് നാവിഗേഷന്‍ വികസിപ്പിക്കുന്നത്.

ഈ സിസ്റ്റം ഉപയോഗിച്ച് ഗൂഗിള്‍ ട്രാഫിക് വിവരങ്ങളും ഓട്ടോമാറ്റിക് റൂട്ടിംഗുകളും മെഴ്‌സിഡസ് ബെന്‍സ് കാറുകളില്‍ സജ്ജീകരിക്കാനാകും. ഇതിന് പുറമെ, കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴോ ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിംഗ് മോഡില്‍ ആയിരിക്കുമ്പോഴോ ഡ്രൈവര്‍ക്ക് യൂട്യൂബ് കാണാനും അവസരം നല്‍കുന്നു.

മോഡുലാര്‍ ആര്‍ക്കിടെക്ചര്‍  അല്ലെങ്കില്‍ എംഎംഎ  പ്ലാറ്റ്‌ഫോമിലെ വാഹനങ്ങളില്‍ ഈ ദശകത്തിന്റെ മധ്യത്തില്‍ എംബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ ക്ലൗഡ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുമായി കൂടുതല്‍ സഹകരിച്ച് പര്യവേക്ഷണം നടത്തുമെന്നും മെഴ്‌സിഡസ് -ബെന്‍സ് പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com