ഡേറ്റ നഷ്ടപ്പെടാതെ തന്നെ വാട്‌സ്ആപ്പ് നമ്പര്‍ മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം 

ഇന്ന് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഫോണില്‍ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ന് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഫോണില്‍ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് വാട്‌സ്ആപ്പ്.

പഴയ ചാറ്റുകളും ഡേറ്റയും നഷ്ടപ്പെടാതെ തന്നെ വാട്‌സ്ആപ്പ് നമ്പര്‍ മാറ്റാനുള്ള സംവിധാനം വാട്‌സ്ആപ്പിലുണ്ട്. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം:

വാട്‌സ്ആപ്പ് തുറക്കുക

സെറ്റിങ്ങ്‌സിലേക്ക് പോകുക

അക്കൗണ്ട് ടാപ്പ് ചെയ്യുക, പിന്നാലെ ഫോണ്‍ നമ്പര്‍ മാറ്റുന്നതിനുള്ള മെനു തെളിഞ്ഞ് വരും

നെക്സ്റ്റ് ടാപ്പ് ചെയ്ത് മുന്നോട്ടുപോകുക

ആദ്യം പഴയ നമ്പര്‍ നല്‍കുക 

രണ്ടാമതായി പുതിയ നമ്പര്‍ കൊടുക്കുക

വീണ്ടും നെക്സ്റ്റ് ടാപ്പ് ചെയ്യുക

കോണ്‍ടാക്ടുകള്‍ നോട്ടിഫൈ ചെയ്യുക

തുടര്‍ന്ന് എല്ലാ കോണ്‍ടാക്ടുകളും തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവും

പുതിയ മൊബൈലില്‍ വാട്‌സ്ആപ്പ് നമ്പര്‍ മാറ്റണമെങ്കില്‍ അതിനും സംവിധാനമുണ്ട്. പഴയ ഫോണില്‍ ഡേറ്റ ബാക്ക്അപ്പ് ചെയ്താണ് ഇത് ചെയ്യേണ്ടത്. തുടര്‍ന്ന് പുതിയ ഫോണില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. പുതിയ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ബാക്ക്അപ്പ് റീസ്റ്റോര്‍ ചെയ്താല്‍ പഴയ ഡേറ്റ നഷ്ടപ്പെടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com