ഫോണ്‍ നമ്പര്‍ നല്‍കിയും വാട്‌സ്ആപ്പ് വെബ് ലോഗിന്‍ ചെയ്യാം; അറിയേണ്ടതെല്ലാം 

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് വാട്‌സ്ആപ്പ് വെബ് വേര്‍ഷനിനായി അവതരിപ്പിച്ച പുതിയ ഫീച്ചര്‍. ക്യൂആര്‍ കോഡിന് പകരം ഫോണ്‍ നമ്പര്‍ നല്‍കി വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷന്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. 

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനകരമാണ്. ലിങ്ക് ചെയ്ത ഉപകരണത്തില്‍ നിന്ന് ക്യൂആര്‍ കോഡ് സ്‌കാനിങ് സാധ്യമാവാതെ വരുമ്പോഴാണ് ഇത് ഗുണം ചെയ്യുക. ലിങ്ക്ഡ് ഡിവൈസസ് മെനുവില്‍ നിന്നാണ് ഫീച്ചര്‍ തെരഞ്ഞെടുക്കേണ്ടത്. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വെബ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്ന വിധം ചുവടെ:

1. ഡെസ്‌ക് ടോപ്പിലോ ലാപ്പ്‌ടോപ്പിലോ വാട്‌സ്ആപ്പ് വെബ് തുറക്കുക

2.ക്യൂആര്‍ കോഡിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വിത്ത് ഫോണ്‍ നമ്പര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

3. ഫോണ്‍ നമ്പര്‍ നല്‍കുക

4. സ്മാര്‍ട്ട്‌ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക

5.മുകളിലുള്ള ത്രീ ഡോട്ട്‌സ് ഐക്കണ്‍ ടാപ്പ് ചെയ്ത് ലിങ്ക്ഡ് ഡിവൈസില്‍ ക്ലിക്ക് ചെയ്യുക

6. ലിങ്ക് എ ഡിവൈസ് ടാപ്പ് ചെയ്ത് ശേഷം ലിങ്ക് വിത്ത് ഫോണ്‍ നമ്പര്‍ തെരഞ്ഞെടുക്കുക

7.ബ്രൗസര്‍ സ്‌ക്രീനില്‍ കാണുന്ന എട്ടക്ക കോഡ് നല്‍കി ഓപ്പണ്‍ ചെയ്യുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com