മഴക്കാല അപകടങ്ങളില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ; ഇതാ അഞ്ച് ആഡ് ഓണ്‍ സേവനങ്ങള്‍ 

മഴക്കാലത്ത് ജാഗ്രതയോടെ വാഹനം ഓടിച്ചില്ലെങ്കില്‍ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മഴക്കാലത്ത് ജാഗ്രതയോടെ വാഹനം ഓടിച്ചില്ലെങ്കില്‍ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ട് അനുയോജ്യമായ കാർ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് പകരം സമഗ്രമായ വാഹന ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാനാണ് വാഹന വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് വ്യത്യസ്തമായി അധിക ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് സമഗ്ര വാഹന ഇന്‍ഷുറന്‍സ് പോളിസി. തേര്‍ഡ് പാര്‍ട്ടിക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമേ സ്വന്തം കാറിന് ഉണ്ടാവുന്ന നാശനഷ്ടങ്ങളും നികത്താന്‍ സഹായിക്കുന്നതാണ് സമഗ്ര വാഹന ഇന്‍ഷുറന്‍സ് പോളിസി. പ്രകൃതിക്ഷോഭം, മോഷണം, അപകടം, തേര്‍ഡ് പാര്‍ട്ടി ബാധ്യതകള്‍ എന്നിവ സമഗ്ര വാഹന ഇന്‍ഷുറന്‍സ് പോളിസി കവര്‍ ചെയ്യും. എന്നാല്‍ മഴക്കാലത്ത് സംഭവിക്കാന്‍ ഇടയുള്ള ചില നഷ്ടസാധ്യതകള്‍ ഇത് കവര്‍ ചെയ്യാന്‍ അപര്യാപ്തമാണ്. ഇത് കവര്‍ ചെയ്യുന്നതിന് ചില ആഡ് ഓണുകള്‍ കൂടി തെരഞ്ഞെടുക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്‍ഷുറന്‍സ് കമ്പനി, ഏത് തരത്തിലുള്ള ആഡ് ഓണ്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് ചെലവില്‍ മാറ്റം വരും. മഴക്കാലത്ത് തെരഞ്ഞെടുക്കാന്‍ കഴിയുന്ന അഞ്ച് ആഡ് ഓണുകള്‍ ചുവടെ:

എന്‍ജിന്‍ പരിരക്ഷ:  

എന്‍ജിന് പരിരക്ഷ നല്‍കുന്ന ആഡ് ഓണ്‍ മഴക്കാലത്ത് തെരഞ്ഞെടുക്കുന്നത് നല്ലതാണ്. വെള്ളം കയറി എന്‍ജിന് തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഉണ്ടാവുന്ന നഷ്ടം നികത്താന്‍ ഈ ആഡ് ഓണ്‍ വഴി സാധിക്കും

24×7  ആഡ് ഓണ്‍:

റോഡില്‍ 24 മണിക്കൂറും സേവനം ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ ആഡ് ഓണ്‍. വാഹനം ഓടിക്കുന്നതിനിടെ ഓഫായി വഴിയില്‍ കിടക്കുമ്പോഴോ, ടയര്‍ പൊട്ടുമ്പോഴോ ഏറ്റവുമധികം ഉപകാരപ്പെടുന്നതാണ് ഈ സേവനം.

കീ നഷ്ടപ്പെടല്‍:

വാഹനത്തിന്റെ കീ നഷ്ടപ്പെട്ടാല്‍ ഇതിന്റെ നഷ്ടം ഇന്‍ഷുറന്‍സ് കമ്പനി നികത്തുന്ന രീതിയിലും ആഡ് ഓണ്‍ സേവനം തെരഞ്ഞെടുക്കാവുന്നതാണ്

യാത്രക്കാരന് സഹായം:

അപകടം ഉണ്ടാവുമ്പോള്‍ പോളിസ് ഉടമയുടെ ആശുപത്രി ചെലവുകള്‍ വഹിക്കുന്ന തരത്തിലാണ് ഈ ആഡ് ഓണ്‍ സേവനം. ചികിത്സാര്‍ത്ഥമുള്ള വാഹന യാത്രയ്ക്ക് വേണ്ടി വരുന്ന ചെലവ് അടക്കം കവറേജില്‍ ഉള്‍പ്പെടുന്നു.

ടയറിന്റെ കേടുപാട്:

മഴക്കാലത്ത് അപകടം മുഖേനയോ മറ്റും ടയറിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് നികത്താന്‍ സഹായിക്കുന്നതാണ് ഈ ആഡ് ഓണ്‍ സേവനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com