ഇനി അവതാര്‍ ശേഖരത്തില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഒരു ഫീച്ചര്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനിമേറ്റഡ് അവതാര്‍ ഫീച്ചര്‍ എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോ എടുത്ത ശേഷം എളുപ്പത്തില്‍ അവതാര്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് പുറമേ അവതാറുകളുടെ ശേഖരം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നത്. ആപ്പ് സെറ്റിങ്‌സില്‍ അവതാര്‍ കോണ്‍ഫിഗറേഷന്‍ ഇഷ്ടാനുസരണം പരിഷ്‌കരിക്കുന്നവര്‍ക്കായാണ് അവതാര്‍ പായ്ക്ക് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 

എന്ന് ഇത് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഭാവിയിലെ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com