പാന്‍ പ്രവര്‍ത്തനരഹിതം എന്നാല്‍ നിഷ്‌ക്രിയം എന്നല്ല അര്‍ത്ഥം; ആശങ്കകള്‍ക്ക് വിശദീകരണവുമായി ആദായനികുതി വകുപ്പ് 

ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ പാന്‍ പ്രവര്‍ത്തനരഹിതമായവരുടെ ആശങ്കകളില്‍ വിശദീകരണവുമായി ആദായനികുതി വകുപ്പ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ പാന്‍ പ്രവര്‍ത്തനരഹിതമായവരുടെ ആശങ്കകളില്‍ വിശദീകരണവുമായി ആദായനികുതി വകുപ്പ്. പാന്‍ പ്രവര്‍ത്തനരഹിതമായി എന്നതിന് പാന്‍ നിഷ്‌ക്രിയമായി എന്ന് അര്‍ത്ഥമില്ലെന്ന് ആദായനികുതി വകുപ്പ് വിശദീകരിച്ചു. 

പാന്‍ പ്രവര്‍ത്തനരഹിതമാകുന്നത് കണക്കാക്കാതെ തന്നെ ഒരാള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ റീഫണ്ടുകള്‍ അനുവദിക്കില്ല എന്ന് മാത്രം. ആധാറുമായി പാന്‍ ബന്ധിപ്പിക്കാത്തവരില്‍ നിന്ന് ഉയര്‍ന്ന നിരക്കിലായിരിക്കും ടിഡിഎസും ടിസിഎസും പിടിക്കുകയെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.  

പാന്‍ പ്രവര്‍ത്തനരഹിതമായതുമായി ബന്ധപ്പെട്ട് പ്രവാസികള്‍, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ വംശജനായ വ്യക്തികള്‍ ( ഒസിഐ) എന്നിവര്‍ ഉന്നയിച്ച ആശങ്കകളിലും ആദായനികുതി വകുപ്പ് ട്വിറ്ററിലൂടെ വിശദീകരണം നല്‍കി. കഴിഞ്ഞ മൂന്ന് അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരുവര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ അല്ലെങ്കില്‍ താമസിക്കുന്ന സ്ഥലം (റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്) സംബന്ധിച്ച്  ബന്ധപ്പെട്ട ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുകയില്ല. മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും മാനദണ്ഡം പാലിച്ചില്ലെങ്കില്‍ പ്രവാസികളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് വിശദീകരണത്തില്‍ പറയുന്നു. ആദായനികുതി നിയമം അനുസരിച്ച് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ട്.  

ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കൈവശം വച്ചിരിക്കുന്ന പ്രവാസികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്. പാന്‍ ഡേറ്റ ബേസിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന അപേക്ഷയുമായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ സമീപിക്കേണ്ടതെന്നും വിശദീകരണത്തില്‍ പറയുന്നു.

പ്രവാസികള്‍ക്ക് സമാനമായി മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ വംശജനായ വ്യക്തികളുടെ ( ഒസിഐ) പാനും പ്രവര്‍ത്തനരഹിതമാകും. പ്രവാസികള്‍ക്ക് സമാനമായി ഒസിഐകളും ബന്ധപ്പെട്ട രേഖകള്‍ സഹിതം റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്. പാന്‍ ഡേറ്റ ബേസിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന അപേക്ഷയുമായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ സമീപിക്കേണ്ടതെന്നും വിശദീകരണത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com