ഒരു കുടുംബത്തിന് ഒരു അക്കൗണ്ട്; നെറ്റ്‌ഫ്ലിക്സ് പാസ്‌വേഡ് പങ്കിടൽ നിയന്ത്രണം ഇന്ത്യയിലും

കുടുംബാം​ഗങ്ങളല്ലാത്തവർക്ക് പാസ്‌വേഡ് നൽകുന്നത് അനുവദിക്കില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്ത്യയിൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളുടെ പാസ്‌വേഡ് പങ്കിടുന്നതിൽ നിയന്ത്രണം. കുടുംബാം​ഗങ്ങളല്ലാത്തവർക്ക് പാസ്‌വേഡ് നൽകുന്നത് അനുവദിക്കില്ലെന്ന് കമ്പനി ഉപഭോക്തക്കൾക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകി. 

'നിങ്ങളുടെ നെക്ഫ്ലിക്‌സ് അക്കൗണ്ട് നിങ്ങൾക്കും നിങ്ങളുടെ കുടുംബാം​ഗങ്ങൾക്കും ഉപ​യോ​ഗിക്കാനുള്ളതാണ്.  അക്കൗണ്ടിന്റെ പാസ്‌വേഡ് മറ്റുള്ളവർക്ക് പങ്കിടാൻ ഇനി മുതൽ അനുവദിക്കുന്നതല്ല. പുറത്തുള്ളവർക്ക് പാസ്‌വേഡ് പങ്കിട്ടാൽ അത് പുതിയ അക്കൗണ്ട് ആയി മാറുകയും ചാർജ് ഈടാക്കുകയും ചെയ്യുമെന്ന്' നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കൾക്ക് അയച്ച മെയിൽ പറയുന്നു. 

കുടുംബാം​ഗങ്ങൾക്ക് മാത്രമായി എങ്ങനെ അക്കൗണ്ട് പരിമിധിപ്പെടുത്താമെന്നതും കമ്പനി മെയിലിൽ വ്യക്തമാക്കുന്നുണ്ട്. പാസ്‌വേഡ് പങ്കിടുന്നതിൽ നെറ്റ്ഫ്ലിക്സ് നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്‌സ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങി രാജ്യങ്ങളിൽ മെയ് മാസം മുതൽ നെറ്റ്ഫ്ലിക്സ്‌ പാസ്‌വേഡ് പങ്കിടൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്ക് പുറമേ ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ എന്നിവിടങ്ങളിലും പാസ്‌വേഡ് പങ്കിടലിന് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. 

പാസ്‌വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്‌സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com