ഇനി ചാനലുകളിലും നമ്പര്‍ വെളിപ്പെടുത്താതെ പ്രതികരിക്കാം; മെസേജ് റിയാക്ഷന്‍ ഫീച്ചര്‍, അറിയേണ്ടതെല്ലാം

ചാനലുകളില്‍ മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ചാനലുകളില്‍ മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ എന്ന പേരില്‍ പുതിയ ഫീച്ചര്‍ വികസിപ്പിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. ചാനല്‍ സെറ്റിങ്‌സ് എന്ന പേരില്‍ പുതിയ സെക്ഷന്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

ചാനലുകളില്‍ സന്ദേശങ്ങളോട് എളുപ്പം പ്രതികരിക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍. ഉപയോക്താവിന്, അവരുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്. ചാനല്‍ അഡ്മിന്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന വിധമാണ് സംവിധാനം ഒരുക്കുക. ചാനലില്‍ ഫോളോവേഴ്‌സിന് ഏതെല്ലാം റിയാക്ഷനുകള്‍ പങ്കുവെയ്ക്കാം എന്ന കാര്യത്തില്‍ മുഴുവന്‍ നിയന്ത്രണവും അഡ്മിന്‍മാര്‍ക്ക് നല്‍കുന്ന വിധമാണ് സംവിധാനം ഒരുക്കുക. 

നിലവില്‍ കമ്മ്യൂണിറ്റി അനൗണ്‍സ്‌മെന്റ് ഗ്രൂപ്പുകളില്‍ ഈ ഫീച്ചര്‍ ഉണ്ട്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ചാനലുകളിലും ഇത് അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്. ഭാവി അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്ദേശങ്ങളോടുള്ള പ്രതികരണമായി നല്‍കുന്ന ഇമോജികള്‍ നിയന്ത്രിക്കാന്‍ അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്ന വിധമാണ് സംവിധാനം. മെസേജ് റിയാക്ഷന് ഏതെല്ലാം ഇമോജികള്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഡ്മിന്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഫീച്ചര്‍. ഉചിതമെന്ന് തോന്നുന്ന തരത്തില്‍ ഇമോജികള്‍ ഉപയോഗിക്കാന്‍ അനുവദിക്കാനും ഡിസെബിള്‍ ചെയ്യാനും അഡ്മിന്‍മാര്‍ക്ക് കഴിയുന്ന വിധമാണ് ക്രമീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com