ഒരേ സമയം കൂടുതല്‍ ആളുകളെ കണ്ട് വീഡിയോ കോള്‍ ചെയ്യാം; പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് പുറമേ ആശയവിനിമയത്തിന് കൂടുതല്‍ പുതുമ നല്‍കാനും ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറുകള്‍. ഇക്കൂട്ടത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി വാട്‌സ്ആപ്പ് അവതരിപ്പിച്ചു.

ലാന്‍ഡ്‌സ്‌കേപ്പ് മോഡ് സപ്പോര്‍ട്ട് ഫോര്‍ വീഡിയോ കോള്‍സ്, ചാറ്റ് ട്രാന്‍സ്ഫര്‍, സൈലന്‍സ് അണ്‍നോണ്‍ കോളര്‍ ഓപ്ഷന്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍. വീഡിയോ കോള്‍ ഇന്റര്‍ഫെയ്‌സിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതാണ് ലാന്‍ഡ്‌സ്‌കേപ്പ് മോഡ് സപ്പോര്‍ട്ട് ഫോര്‍ വീഡിയോ കോള്‍സ് ഫീച്ചര്‍. വീഡിയോ കോള്‍ ഇന്റര്‍ഫെയ്‌സില്‍ ഒരേ സമയം കൂടുതല്‍ ആളുകളെ കാണാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗ്രൂപ്പ് കോളുകളിലാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.

ഐക്ലൗഡിന്റെ സഹായമില്ലാതെ തന്നെ ചാറ്റ് ഹിസ്റ്ററി മറ്റൊരു ഐഫോണിലേക്ക് എളുപ്പം കൈമാറാന്‍ സഹായിക്കുന്നതാണ് ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്‍സ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. സെറ്റിങ്ങ്‌സില്‍ പ്രൈവസിയില്‍ കയറി കോള്‍ ടാപ്പ് ചെയ്ത് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫോണ്‍ കൂടുതല്‍ സുഖകരമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com