ഏപ്രിലിൽ ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾ പൂട്ടി; റിപ്പോർട്ടുമായി വാട്സ്ആപ്പ്

ഉപയോക്താക്കളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ്. കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിലെ പരാതികളാണ് പരി​ഗണിച്ചത്. 

നിയമങ്ങളും നിബന്ധനകളും തെറ്റിച്ച അക്കൗണ്ടുകൾക്കെതിരെയും ​ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്നു ലഭിച്ച ഉത്തരവുകളുടേയും മടക്കമുള്ള വിവരങ്ങളുള്ള റിപ്പോർട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവും ഉള്ളത്. പൂട്ടിയ അക്കൗണ്ടുകളിൽ 24 ലക്ഷം പരാതി ലഭിക്കും മുൻപു തന്നെ കമ്പനി മുൻകുരതൽ നടപടിയെടുത്തവയാണ്. ദുരുപയോ​ഗത്തിനെതിരെയാണ് നടപടിയെന്നു കമ്പനി വ്യക്തമാക്കി. 

​ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്നു രണ്ട് ഉത്തരവുകളാണ് വാട്സ്ആപ്പിനു ലഭിച്ചത്. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിനിടെയാണ് ഉത്തരവുകൾ. ഇതു രണ്ടും പാലിച്ചു. ഉപയോക്താക്കളിൽ നിന്നു 4100  നിരോധനത്തിനായുള്ള അഭ്യർഥനകൾ വന്നപ്പോൾ 223 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തുവെന്നു ഇന്ന് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com